
അലിസ ഹീലി ഔട്ട്; ഗാലറിയില്‍ ഭര്‍ത്താവ് സ്റ്റാര്‍ക്കിന് നിരാശ! (വീഡിയോ)
മത്സരത്തില്‍ 11 റണ്‍സില്‍ താരം പുറത്തായി. ഇസ്സി വോങിന്റെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച് നല്‍കിയാണ് ഹീലി മടങ്ങിയത്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് യുപി വാരിയേഴ്സ് പുറത്തേക്കുള്ള വഴി കണ്ടു. ഫൈനലിലെത്താനുള്ള അവസരം അവര്‍ പൊരുതാന്‍ പോലും നില്‍ക്കാതെ കളഞ്ഞു കുളിച്ചു.
ഇപ്പോള്‍ സൂപ്പര്‍ താരവും യുപി വാരിയേഴ്സ് ക്യാപ്റ്റനുമായ അലിസ ഹീലിയുടെ പുറത്താകല്‍ ശ്രദ്ധേയമാകുകയാണ്. മത്സരത്തില്‍ 11 റണ്‍സില്‍ താരം പുറത്തായി. ഇസ്സി വോങിന്റെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച് നല്‍കിയാണ് ഹീലി മടങ്ങിയത്. അപ്രതീക്ഷിതമായി കുത്തിയുയര്‍ന്ന പന്ത് താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നു. അതിന്റെ നിരാശയും താരം മടങ്ങുന്നതിനിടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
â CricDekho (@Hanji_CricDekho) March 24, 2023
താരം ഗ്രൗണ്ടില്‍ നിന്ന് നിരാശയോടെ മടങ്ങുമ്പോള്‍ അലിസ ഹീലിയുടെ പുറത്താകല്‍ വളരെ നിരാശയോടെ കണ്ട മറ്റൊരു ഓസ്ട്രേലിയന്‍ താരം അപ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അലിസ ഹീലിയുടെ ഭര്‍ത്താവും ഓസീസിന്റെ സ്റ്റാര്‍ പേസറുമായ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു അത്.
ഭാര്യയുടെ അപ്രതീക്ഷിത മടക്കം സ്റ്റാര്‍ക്കിനെ നിരാശനാക്കി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
