ടി20 ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഞായറാഴ്ചയാണ്

VIRAT KOHLI
വിരാട് കോഹ് ലിSource by : ഫയൽ
Last Updated :6 June 2024, 1:15 pm IST

News Now

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഞായറാഴ്ചയാണ്. ഗ്രൗണ്ടില്‍ കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പാണെങ്കിലും ഫീല്‍ഡിന് വെളിയില്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ബഹുമാനത്തോടെ സംസാരിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്.

സുനില്‍ ഗാവസ്‌കറുടെ കളി കാണാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുമാണ് മുന്‍ പാകിസ്ഥാന്‍ താരം ഇമ്രാന്‍ ഖാന്‍ കളിക്കാരോട് ആവശ്യപ്പെട്ടത്. താന്‍ സച്ചിന്റെ ഫാന്‍ ആണെന്നാണ് ഇന്‍സമാം-ഉള്‍-ഹഖ് മകനോട് പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ എണ്ണമറ്റ കഥകളുണ്ട്. ഇപ്പോള്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയെ പ്രകീര്‍ത്തിച്ച് കൊണ്ട് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബാറ്റിങ്ങിനെ കുറിച്ച് മാത്രമല്ല കോഹ് ലിയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് കൂടിയുമാണ് മുഹമ്മദ് ഹഫീസ് പുകഴ്ത്തിയത്. പാകിസ്ഥാനില്‍ ടോക് ഷോയ്ക്കിടെയായിരുന്നു ഹഫീസിന്റെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ബാറ്റിങ്ങിന്റെ നിലവാരത്തില്‍ മാത്രമല്ല, തന്റെ ഫിറ്റ്‌നസിലും കോഹ് ലി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തില്‍ ഉണ്ടായ മാറ്റത്തില്‍ നിന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. എത്ര സമ്മര്‍ദം ചെലുത്തിയാലും അവന്‍ അത് ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഫിറ്റാണ്. പത്ത് വര്‍ഷം പിന്നിലേക്ക് നോക്കൂ, വിരാടിനേക്കാള്‍ ഫിറ്റ്‌നുള്ള ഏതെങ്കിലും കളിക്കാരന്‍ ഉണ്ടോ?. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഫിറ്റ്‌നസ് വഴി അദ്ദേഹം ഒന്നാം സ്ഥാനത്തെത്തും. 15 വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. അതിനിടെ അദ്ദേഹത്തിന്റെ ഫാറ്റ് ലെവല്‍ 60ല്‍ നിന്ന് 100ലേക്ക് പോയിയെന്ന് കരുതുക. ഞാന്‍ 70 സെഞ്ച്വറി അടിച്ചതിനാല്‍ അത് കാര്യമാക്കേണ്ട എന്ന് കരുതുന്ന ആളല്ല അദ്ദേഹം. ഏറ്റവും മികച്ച അത്‌ലറ്റായി ഞാന്‍ ഈ ഗെയിം കളിക്കണമെന്നാണ് കോഹ് ലി എപ്പോഴും കരുതുന്നത്. വിരാട് കോഹ്ലിയെ അന്താരാഷ്ട്ര ക്രിക്കറ്റിലും ലോകമെമ്പാടും ഐക്കണായി കണക്കാക്കുന്നതിന്റെ മാനദണ്ഡം ഇതാണ്' -ഹഫീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates