
54 റണ്‍സിന് നാലു വിക്കറ്റ് ; മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ തിരിച്ചു വരവ് ( വീഡിയോ)
ഷമിയുടെ മികച്ച ബൗളിങ്ങ് പ്രകടനം ഒന്നാമിന്നിങ്സില്‍ മധ്യപ്രദേശിനെ 167 റണ്‍സില്‍ ഒരുക്കുന്നതില്‍ നിര്‍ണായകമായി

ന്യൂഡല്‍ഹി: തകര്‍പ്പന്‍ പ്രകടനവുമായി ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ്. രഞ്ജിട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബംഗാളിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയാണ് ഷമി മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 19 ഓവര്‍ എറിഞ്ഞ ഷമി 54 റണ്‍സ് വഴങ്ങിയാണ് മധ്യപ്രദേശിന്റെ നാലു വിക്കറ്റ് വീഴ്ത്തിയത്.
ഷമിയുടെ മികച്ച ബൗളിങ്ങ് പ്രകടനം ഒന്നാമിന്നിങ്സില്‍ മധ്യപ്രദേശിനെ 167 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായി. മധ്യപ്രദേശ് നായകന് ശുഭം ശര്‍മ്മ, സാരാന്‍ഷ് ജെയിന്, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ത് കെജ്രോലിയ എന്നിവരുടെ വിക്കറ്റുകളാണ് ഷമി നേടിയത്.
പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഷമി. കണങ്കാലിന് പരിക്കേറ്റ ഷമി ഈ വര്‍ഷം മാര്‍ച്ചില്‍ വലതുകാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി കളിച്ചത്. മികച്ച ഫോം തുടർന്നാൽ ഷമിയെ ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി മത്സരത്തിനുള്ള ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



