
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ബംഗളൂരു: മലയാളി ഓള്‍റൗണ്ടര്‍ മുഹമ്മദ് ഇനാന് എട്ടാമനായിറങ്ങി നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ അണ്ടര്‍-19 ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് ജയം. 74 പന്തുകളില്‍ പുറത്താവാതെ 105 റണ്‍സ് നേടിയ മുഹമ്മദ് ഇനാന്റെ ഇന്നിങ്സിന്റെ കരുത്തില്‍ ഇന്ത്യ എ 26 റണ്‍സിനാണ് ജയിച്ചത്. ഇനാന് തന്നെയാണ് മത്സരത്തിലെ താരവും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ബി 47.2 ഓവറില്‍ 243ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇന്ത്യ എ 6 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സ്പിന്‍ ബോളിങ് ഓള്‍റൗണ്ടറായ ഇനാന് ക്രീസിലെത്തുന്നത്. ലക്ഷ്യ റായ്ചന്ദാനി (2), വന്‍ഷ് ആചാര്യ (12), വി കെ വിനീത് (2), അഭിഗ്യാന്‍ കുണ്ടു (0), അലങ്കൃത് റാപോളെ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മുന്‍ നിരയില്‍ വിഹാന് മല്‍ഹോത്രയുടെ (42) ഇന്നിങ്സ് മാത്രമാണ് തുണയായത്. തുടര്‍ ഇനാന് നടത്തിയ പോരാട്ടമാണ് എ ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
74 പന്തുകള്‍ നേരിട്ട ഇനാന് ആറ് സിക്സും 12 ഫോറും നേടിയിരുന്നു. 30 റണ്‍സെടുത്ത് അന്‍മോല്‍ജീത് സിങ്ങിനൊപ്പം 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഇനാന് സാധിച്ചു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ചും തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര് സ്വദേശിയായ മുഹമ്മദ് ഇനാനാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സ്പിന്‍ ബോളിങ് മികവിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഇനാന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായി.
അഫ്ഗാനിസ്ഥാന് ടീമും പങ്കെടുക്കുന്ന അണ്ടര്‍ 19 ടൂര്‍ണമെന്റാണ് ബംഗളൂരുവില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ ബി അവസാന സ്ഥാനത്താണ്. മൂന്നില്‍ രണ്ടും ജയിച്ച ഇന്ത്യ എ രണ്ടാമത്. ൂര്‍ണമെന്റില്‍ മൂന്നാമത്തെ ടീമായ അഫ്ഗാനിസ്ഥാന് അണ്ടര്‍ 19 രണ്ടില്‍ രണ്ട് ജയവുമായി ഒന്നാമതാണ്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ എ ടീം ടൂര്‍ണമെന്റില്‍ ഫൈനല്‍ ഏറക്കുറെ ഉറപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍.
Summary
Mohammed Enaan's Century Secures India A Victory in Under-19 Tournament
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



