
ഗ്രൗണ്ടിലെ 'കൊമ്പു കോര്‍ക്കല്‍'- സിറാജിനും ഹെഡിനും എതിരെ ഐസിസിയുടെ അച്ചടക്ക നടപടി?
രണ്ടാം ടെസ്റ്റിനിടെ ഇരു താരങ്ങളും പ്രകോപനപരമായി പെരുമാറി

അഡ്ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസും ഹെഡും തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഐസിസി ഇടപെടുമെന്നു റിപ്പോര്‍ട്ടുകള്‍.
ഇരു താരങ്ങള്‍ക്കെതിരേയും അച്ചടക്ക നടപടി വന്നേക്കുമെന്നാണ് സൂചനകള്‍. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങള്‍. സെഞ്ച്വറിയടിച്ച് ഓസീസിന് മികച്ച അടിത്തറയിട്ട ഹെഡിനെ സിറാജാണ് മടക്കിയത്.
പിന്നാലെ സിറാജ് ഹെഡിനു നേര്‍ക്ക് പ്രകോപനപരമായ വാക്കുകള്‍ ആംഗ്യങ്ങളും കാണിച്ചിരുന്നു. പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ സിറാജിനു നേര്‍ക്ക് ഹെഡും തിരികെ വാക്കുകള്‍ പ്രയോഗിച്ചിരുന്നു.
സംഭവത്തിനു പിന്നാലെ സിറാജിനു നേര്‍ക്ക് ഓസ്ട്രേലിയന്‍ ആരാധകരും തിരിഞ്ഞിരുന്നു. താരം ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്തപ്പോഴും ബൗളിങിനു വന്നപ്പോഴുമെല്ലാം ഓസീസ് ആരാധകര്‍ താരത്തിനു നേരെ കൂവി വിളിച്ചു. പിന്നാലെയാണ് ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനു ഇരു താരങ്ങള്‍ക്കു നേരെയും നടപടി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം താന്‍ സിറാജിനു നേര്‍ക്കു മോശം വാക്കുകള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഹെഡ് മത്സര ശേഷം വ്യക്തമാക്കിയത്. നന്നായി ബൗള്‍ ചെയ്തുവെന്നു മാത്രമാണ് താന്‍ സിറാജിനോടു പറഞ്ഞത് എന്നാണ് ഹെഡിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ



