ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക താരങ്ങള്‍; രോഹിതും കോഹ്‌ലിയുമില്ല, ഇടം പിടിച്ച് ഹര്‍ദിക്കും ശശാങ്ക് സിങ്ങും

സൂപ്പര്‍ താരങ്ങളായ രോഹിതും കോഹ് ലിയും ഇടം പിടിക്കാത്ത പട്ടികയില്‍ ശശാങ്ക് സിങാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം

Most searched sportspersons on Google Hardik and Shashank Singh take their place
ഹര്‍ദിക് പാണ്ഡ്യ
Last Updated :11 December 2024, 5:57 pm IST

ന്യൂഡല്‍ഹി: ഈ വര്‍ഷം ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 കായിക താരങ്ങളുടെ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യയും ശശാങ്ക് സിങ്ങും.

പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹര്‍ദിക്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നെത്തിയ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയതില്‍ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഐപിഎല്ലിന് ശേഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തതോടെ ഹര്‍ദിക് ആരാധകരുടെ കൈയടി നേടിയിരുന്നു.

സൂപ്പര്‍ താരങ്ങളായ രോഹിതും കോഹ് ലിയും ഇടം പിടിക്കാത്ത പട്ടികയില്‍ ശശാങ്ക് സിങാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം. ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് ശശാങ്ക് സിങ്. താരലേലത്തില്‍ ആളുമാറി പഞ്ചാബ് കിങ്സിലെത്തിയ ശശാങ്ക് ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തി ശ്രദ്ധനേടിയിരുന്നു. ഈ സീസണിലെ താരലേലത്തില്‍ അണ്‍ക്യാപ്ഡ് താരത്തെ പഞ്ചാബ് നിലനിര്‍ത്തുകയും ചെയ്തു.

ഗൂഗിളില്‍ ആഗോളതലത്തില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ താരങ്ങളില്‍ ഒന്നാംസ്ഥാനത്ത് അല്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖെലീഫാണ്. കഴിഞ്ഞ പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇമാനെ പുരുഷനാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ജെന്‍ഡര്‍ സംബന്ധിച്ച വിവാദവുമുയര്‍ന്നിരുന്നു. പട്ടികയില്‍ മൈക്ക് ടൈസനാണ് രണ്ടാമത്. സ്പെയിന്‍ യൂറോകപ്പ് ഹീറോ ലമീന്‍ യമാല്‍, സിമിനോ ബില്‍സ്, ജേക്ക് പോള്‍, നിക്കോ വില്യംസ് എന്നിവരാണ് തൊട്ടുപിന്നില്‍. പട്ടികയില്‍ ബാലണ്‍ദിഓര്‍ വിജയി റോഡ്രി പത്താം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now