റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ധോനിയെത്തിയപ്പോഴാണ് സംഭവം

ഫോട്ടോ: ഇൻസ്റ്റ​​ഗ്രാം
Last Updated :20 January 2024, 9:23 am IST

News Now

റാഞ്ചി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി ഐപിഎൽ മാത്രമേ ഇപ്പോൾ കളിക്കുന്നുള്ളു. എങ്കിലും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് ഒരു കുറവുമില്ല. ഒരു ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥനു ഫോട്ടോയുക്കാൻ കാർ നിർത്തി കൊടുത്ത ധോനിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ധോനിയെത്തിയപ്പോഴാണ് സംഭവം. അതിന്റെ ചിത്രങ്ങൾ പൊലീസ് ഉദ്യോ​ഗസ്ഥൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. 

ഐപിഎൽ തിരക്കുകൾ ഇല്ലാത്തതിനാൽ ധോനി റാഞ്ചിയിലെ ഫാം ഹൗസിലാണ് താമസം. നിരവധി വിന്റേജ് വാഹനങ്ങളുടെ ശേഖരമുള്ള ധോനി പലപ്പോഴും ഈ വാഹനങ്ങളിൽ ചിലതുമായി റാഞ്ചി ന​ഗരത്തിലൂടെ കറങ്ങാറുണ്ട്. 

കഴിഞ്ഞ സീസണിലും ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ധോനി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates