News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അഹമ്മദാബാദ്: ഐപിഎൽ പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ നാളെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. വെറ്ററൻ താരവും ക്യാപ്റ്റനുമായ എംഎസ് ധോനിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ ധോനിയുടെ കാൽമുട്ടിന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ക്യാപ്റ്റൻ നാളെ കളിക്കുന്ന കാര്യവും സംശയത്തിലായി.
അതേസമയം നായകന് പരിക്കേറ്റതായുള്ള വാർത്തകളെ സംബന്ധിച്ച് ടീം പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണവും അവർ നടത്തിയിട്ടില്ല. ഗുജറാത്ത് ഹോം പോരാട്ടത്തിലാണ് നാളെ ചെന്നൈയുമായി ഏറ്റുമുട്ടുന്നത്.
ധോനി മാറി നിൽക്കണ്ടി വന്നാൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും ചെന്നൈ ടീമിനെ നയിക്കുക. ഇടംകാലിനേറ്റ പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ബെൻ സ്റ്റോക്സ് ബൗൾ ചെയ്യില്ലെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറ്റിങിന് അദ്ദേഹം ഇറങ്ങും.
ലേലത്തിൽ 16.25 കോടിക്കാണ് സ്റ്റോക്സിനെ ചെന്നൈ ഇത്തവണ ടീമിലെത്തിച്ചത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരമായിരുന്നു സ്റ്റോക്സ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



