മാജിക് സ്‌പെല്ലുകളുമായി നിറയുന്ന ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് വേണ്ടി മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെ സമീപിച്ചിരുന്നു

Last Updated :20 January 2024, 8:32 am IST

News Now

മുംബൈ: മാജിക് സ്‌പെല്ലുകളുമായി നിറയുന്ന ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് വേണ്ടി മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെ സമീപിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ കോച്ച് ടോം മൂഡിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

റാഷിദ് ഖാനില്‍ താത്പര്യം അറിയിച്ച് മുംബൈ എത്തിയിരുന്നു, രണ്ട് വര്‍ഷം മുന്‍പ്. മറ്റേതെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് അങ്ങനെ നമ്മുടെ വാതില്‍ക്കല്‍ മുട്ടി റാഷിദ് ഖാനെ വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യമുണ്ടാവില്ലെന്നും ടോം മൂഡി പറഞ്ഞു. 

'ഇങ്ങനെ ആക്ടീവായി നില്‍ക്കുന്നതാണ് ഈ വര്‍ഷങ്ങളിലെല്ലാം ഫോമില്‍ തുടരാന്‍ മുംബൈയെ സഹായിക്കുന്നത്. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് പോലും അവര്‍ ശ്രമിക്കുന്നത് അതിനാലാണ്. കളിക്കാരെ സ്വന്തമാക്കാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ ഏറ്റവും മുന്‍പിലാണ് മുംബൈ ഇന്ത്യന്‍സ്'. 

നമ്മുടെ വാതില്‍ക്കല്‍ വന്ന് മുട്ടി പരിഹാസാത്മകമായ കാര്യങ്ങള്‍ പോലും അവര്‍ ചോദിക്കും...അങ്ങനെ അവര്‍ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടേയിരിക്കും...അങ്ങനെ മറ്റ് ഏഴ് ഫ്രാഞ്ചൈസികളുടെ വാതിലും അവരങ്ങനെ മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് ലഭിക്കുമെന്നും ടോം മൂഡി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates