വമ്പന്‍ ജയം മുംബൈക്ക് നിഷേധിച്ച് ഹൈദരാബാദ്, അതോടെ ഐപിഎല്‍ പ്ലേഓഫ് ചിത്രം വ്യക്തം

ക്വാളിഫയറില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി എങ്കിലും വന്‍ ജയം തൊടാന്‍ മുംബൈക്ക് കഴിയാതെ പോയതോടെ കൊല്‍ക്കത്ത നാലാമനായി പ്ലേഓഫിലേക്ക്. ഇതോടെ ഐപിഎല്‍ പതിനാലാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞു. 

ക്വാളിഫയറില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയേയും. ഞായറാഴ്ചയാണ് ചെന്നൈ-ഡല്‍ഹി ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് നേരിട്ട് എത്തും. തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീം ഫൈനലിലേക്കും എത്തും.

തിങ്കഴ്ചയാണ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത എലിമിനേറ്റര്‍. ഒക്ടോബര്‍ 13നാണ് ക്വാളിഫയര്‍ 2. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ പതിനാലാം സീസണിലെ കലാശപ്പോര്. ഇന്ത്യയില്‍ നടന്ന സീസണിലെ ആദ്യ പാതത്തില്‍ മികവ് കാണിച്ച ടീമുകളാണ് ഡല്‍ഹിയും ചെന്നൈയും ബാംഗ്ലൂരും. 

യുഎഇയില്‍ എത്തിയതോടെ കൊല്‍ക്കത്തയുടെ രൂപം മാറുകയായിരുന്നു. കൊല്‍ക്കത്ത യുഎഇയില്‍ കളിച്ച 7 കളിയില്‍ അഞ്ചിലും അവര്‍ ജയം പിടിച്ചു. തുടരെ മൂന്ന് തോല്‍വിയുമായാണ് ചെന്നൈ പ്ലേഓഫിലേക്ക് കയറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now