
'ഇന്ത്യയുടേതിനേക്കാള്‍ നല്ല ടീം മുംബൈ ഇന്ത്യന്‍സിന്റേത്'; വോണിന്റെ വായടപ്പിച്ച് വസീം ജാഫറുടെ മറുപടി
ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ഇന്ത്യയെ ട്രോളിയായിരുന്നു ട്വിറ്ററില്‍ മൈക്കല്‍ വോണിന്റെ വരവ്

അഹമ്മദാബാദ്: ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ഇന്ത്യയെ ട്രോളിയായിരുന്നു ട്വിറ്ററില്‍ മൈക്കല്‍ വോണിന്റെ വരവ്. അവിടെ ഇംഗ്ലണ്ട് മുന്‍ നായകന്റെ ട്രോളിന് മറുപടി നല്കി ആരാധകരുടെ കയ്യടി നേടി വസീം ജാഫര്‍.
ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചത് മുംബൈ ഇന്ത്യന്‍സിന്റെ ടീം ആണെന്നാണ് ട്വിറ്ററില്‍ മൈക്കല്‍ വോണ്‍ കുറിച്ചത്. എല്ലാ ടീമുകള്‍ക്കും നാല് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള ഭാഗ്യമുണ്ടാവില്ല എന്നാണ് അവിടെ വോണിന് മറുപടിയായി വസീം ജാഫര്‍ പറഞ്ഞത്.
Not all teams are lucky enough to play four overseas players Michael #INDvENG https://t.co/sTmGJLrNFt
â Wasim Jaffer (@WasimJaffer14) March 12, 2021
അവിടെ ഇംഗ്ലണ്ട് ടീമിനുള്ളിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെയാണ് ജാഫര്‍ ലക്ഷ്യം വെക്കുന്നത്. ജാസന്‍ റോയ്(സൗത്ത് ആഫ്രിക്ക), ബെന്‍ സ്റ്റോക്ക്സ്(ന്യൂസിലാന്‍ഡ്), ജോഫ്ര ആര്‍ച്ചര്‍(ബാര്‍ബഡോസ്) എന്നിവരാണ് ഇംഗ്ലണ്ട് ടീമിനുള്ളിലെ മറ്റ് രാജ്യക്കാര്‍.
Have you still not recovered from me getting you out at Lords !?? https://t.co/K1Us0ci7Yo
â Michael Vaughan (@MichaelVaughan) March 12, 2021
പിന്നാലെ ജാഫറിന് മറുപടിയുമായി വോണ്‍ എത്തി. ലോര്‍ഡ്സില്‍ ഞാന്‍ നിങ്ങളെ പുറത്താക്കിയതിന്റെ പ്രഹരത്തില്‍ നിന്ന് ഇതുവരെ പുറത്ത് വന്നില്ലേയെന്നാണ് ജാഫറിനോട് വോണ്‍ ചോദിച്ചത്. 2002ലെ ലോര്‍ഡ്സ് ടെസ്റ്റില്‍ വസീം ജാഫറിനെ മൈക്കല്‍ വോണ്‍ പുറത്താക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



