
മുംബൈ ടെസ്റ്റ്; ആദ്യ ദിനം 78 ഓവറായി ചുരുക്കി; കെയ്ന്‍ വില്യംസണും കളിക്കില്ല
നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ടോസ് ഇടുന്നത് 11.30ലേക്ക് നീട്ടി. 12 മണിക്ക് കളി ആരംഭിക്കും
മുംബൈ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 78 ഓവറായി ചുരുക്കി. നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ടോസ് ഇടുന്നത് 11.30ലേക്ക് നീട്ടി. 12 മണിക്ക് കളി ആരംഭിക്കും.
UPDATE - Toss will take place at 11.30 AM.
â BCCI (@BCCI) December 3, 2021
Match starts at 12 PM. 78 overs to be bowled.#INDvNZ @Paytm pic.twitter.com/c324ZF03ge
ടോം ലാതം കിവീസിനെ നയിക്കും
നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലാന്‍ഡ് കളിക്കാന്‍ ഇറങ്ങുക. കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വില്യംസണ്‍ മുംബൈയില്‍ കളിക്കില്ല. വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതം ന്യൂസിലാന്‍ഡിനെ നയിക്കും. ഏറെ നാളായി വില്യംസണിനെ അലട്ടുന്നതാണ് കൈമുട്ടിലെ പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് പിന്നാലെ ഈ പരിക്ക് വഷളായതായി ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചിരുന്നു.
ഇന്ത്യന്‍ ക്യാംപിലും പരിക്ക്
മൂന്ന് കളിക്കാരെയാണ് പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് നഷ്ടമായത്. വൈസ് ക്യാപ്റ്റന്‍ രഹാനെ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവര്‍ മുംബൈയില്‍ കളിക്കില്ല. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. വലത് കയ്യിലാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇടത് കയ്യിലെ ചെറുവിരലിനാണ് ഇഷാന്ത് ശര്‍മയ്ക്ക് പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് ഇടയിലാണ് ഇഷാന്തിനും പരിക്കേറ്റത്.
കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്ക് പറ്റിയത്. ഇടത് കാലിലെ പേശികള്‍ക്കാണ് പരിക്ക്. പരിക്കില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് രഹാനെയേയും മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
മോശം ഫോമിനെ തുടര്‍ന്ന് രഹാനെയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ രഹാനെ പരാജയപ്പെട്ടു. ഇതോടെ കോഹ് ലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ രഹാനെയെ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളിയാണ് ശക്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
