ജയന്ത് യാദവിനെ കൂടെ കൂട്ടി വാര്‍ണറെ വീഴ്ത്താന്‍ മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദ്, ഹോള്‍ഡറിന് പകരം വില്യംസണ്?
സീസണിലെ ആദ്യ ജയം തേടി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിന് എതിരെ
ചെന്നൈ: സീസണിലെ ആദ്യ ജയം തേടി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിന് എതിരെ. സീസണില്‍ ഇതുവരെ ഒരു ജയം നേടാനാവാത്ത ടീം ഹൈദരാബാദ് ആണ്.
തങ്ങളുടെ ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ചെപ്പോക്കിലെ പിച്ചില്‍ ചെയ്സ് ചെയ്യുന്നതില്‍ രണ്ട് വട്ടവും പരാജയപ്പെട്ടു. മുംബൈക്കെതിരെ ടോസ് നേടിയാല്‍ വാര്‍ണര്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമോ എന്നതും ആരാധകരില്‍ കൗതുകം തീര്‍ക്കുന്നു.
സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയില്‍ മുംബൈക്കെതിരെ ബാംഗ്ലൂര്‍ ചെയ്സ് ചെയ്ത് ജയിച്ചതൊഴിച്ചാല്‍ മറ്റൊരു ടീമിനും രണ്ടാമത് ബാറ്റ് ചെയ്ത് ഇവിടെ ജയം പിടിക്കാനായിട്ടില്ല. മുംബൈയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ കൊല്‍ക്കത്തയ്ക്കെതിരെ അവിശ്വസനീയ ജയത്തിലേക്ക് എത്തിയതാണ് ആത്മവിശ്വാസം നല്‍കുന്നത്.
ഐപിഎല്ലില്‍ നേര്‍ക്കു നേര് വന്നപ്പോള്‍ 8 ജയം വീതം നേടി കട്ടയ്ക്ക് നില്‍ക്കുകയാണ് മുംബൈയും ഹൈദരാബാദും. മുംബൈ നിരയില്‍ മാര്‍കോ ജാന്സെന് പകരം ജയന്ത് യാദവ് എത്താന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ ജയന്ത് യാദവ് വീഴ്ത്തിയ ആറ് വിക്കറ്റിലും മടങ്ങിയത് ഇടംകയ്യന്മാരാണ്.
ജയന്ത് യാദവിനെ ഇറക്കി ഡേവിഡ് വാര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കുക മുംബൈയുടെ തന്ത്രമാവും. ഹൈദരാബാദ് പ്ലേയിങ് ഇലവനിലേക്ക് കെയ്ന്‍ വില്യംസണിനെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യവും ഉയരുന്നു. ജാസന്‍ ഹോള്‍ഡറിന് പകരം വില്യംസണ് ഇലവനിലേക്ക് എത്താനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ വില്യംസണിനെ മാറ്റി നിര്‍ത്തിയതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ
'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി



