
ശിവം ദുബെയ്ക്ക് 5 വിക്കറ്റുകള്‍; അവസാന 5 വിക്കറ്റുകൾ 59 റൺസിനിടെ നഷ്ടം, വിദര്‍ഭ 383ല്‍ പുറത്ത്
മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ടീം സ്കോറിനു കരുത്ത് പകര്‍ന്നു

നാഗ്പുര്‍: മുംബൈക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്ക്ക് മികച്ച സ്കോര്‍. അവരുടെ ഒന്നാം ഇന്നിങ്സ് 383 റണ്‍സില്‍ അവസാനിച്ചു. മുംബൈ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങി. ലഞ്ചിനു പിരിയുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍. 9 റണ്‍സെടുത്ത ആയുഷ് മാത്രെയാണ് പുറത്തായത്.
നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം ശിവം ദുബെയുടെ മികച്ച ബൗളിങാണ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ഷംസ് മുലാനി, റോയ്സ്റ്റന്‍ ഡിയാസ് എന്നിവര്‍ രണ്ട് വിക്കറ്റും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന 5 വിക്കറ്റുകൾ 59 റൺസിനിടെ വിദർഭയ്ക്ക് നഷ്ടമായി.
79 റണ്‍സെടുത്ത ഡാനിഷ് മലെവാറാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. ധ്രുവ് ഷോരി 74 റണ്‍സ് കണ്ടെത്തി. യാഷ് റാത്തോഡും അര്‍ധ സെഞ്ച്വറി നേടി. താരം 54 റണ്‍സ് കണ്ടെത്തി. പാതി മലയാളിയായ കരുണ്‍ നായരും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 45 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ അക്ഷയ് വാദ്കറാണ് തിളങ്ങിയ മറ്റൊരാള്‍. നായകന് 34 റണ്‍സും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



