'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'

ഇന്ത്യൻ ബൗളിങിനേയും ഫീൽഡർമാരുടെ അലസ സമീപനത്തേയും വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ

Mullanpur: India's captain Shubman Gill, Naman Dhir, K L Rahul interacts for the decision of a DRS for the wicket of West Indies' Sherfane Rutherford
Shubman Gillpti
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :4 ഒക്ടോബർ 2026, 10:32 am IST

ചണ്ഡീ​ഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ അവസാന തോൽവിക്കു പിന്നാലെ ഇന്ത്യൻ ബൗളിങിനേയും ഫീൽഡർമാരുടെ അലസ സമീപനത്തെയും വിമർശിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ. വിൻഡീസിനെതിരായ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. എന്നാൽ അവസാന പോരാട്ടത്തിൽ 352 റൺസ് വിജയ ലക്ഷ്യം വച്ചിട്ടും ഇന്ത്യ പരാജയപ്പെട്ടത്, ലോകകപ്പിന് മുൻപുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്നു ​ഗിൽ പറയുന്നു.

‌'പവർപ്ലേയിലും ഡെത്ത് ഓവറുകളിലുമുള്ള നമ്മുടെ മോശം ബൗളിങ് ടീമിനെ വല്ലാതെ ബാധിച്ചു. പവർപ്ലേയിൽ നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കിൽ നാല് ഫീൽഡർമാർ മാത്രം ഔട്ട്ഫീൽഡിലുണ്ടാകുന്ന മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതും അവസരങ്ങൾ സൃഷ്ടിക്കുന്നതും എളുപ്പമല്ല. പവർപ്ലേയിലോ മധ്യ ഓവറുകളിലോ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കളിയുടെ ​ഗതി തന്നെ മാറിപ്പോകും.'

'ഈ പരമ്പരയിലുടനീളം ഉയർന്ന സ്കോറുകൾ പിറക്കാൻ കാരണവും ഇതുതന്നെയാണ്. മധ്യ ഓവറുകളിൽ ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്തുക ബുദ്ധിമുട്ടായിരുന്നു. അവസാന മത്സരത്തിൽ പവർപ്ലേയിൽ നമുക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നിട്ടും നമ്മൾ 350 സ്കോറിലെത്തി.'

'അവസാന പോരിൽ മൂന്നോ നാലോ ക്യാച്ചുകൾ കൈവിട്ടു. ഷായ് ഹോപിന്റെ ക്യാച്ച് വിട്ടോ എന്നു എനിക്ക് ഉറപ്പില്ല. എങ്കിലും മൂന്നോ നാലോ ക്യാച്ചുകൾ കൈവിടുന്നത് ടീമിന്റെ ആത്മവിശ്വസത്തേയും മുന്നേറ്റത്തേയും ബാധിക്കും. ഈ പരമ്പരയിലുടനീളം നമ്മുടെ ഫീൽഡിങ് പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല. മുഴുവൻ പരമ്പരയിലുമായി നമ്മൾ ഏഴ് ക്യാച്ചുകൾ കൈവിട്ടു. ഇന്നത്തെ മത്സരത്തിൽ ഫീൽഡിങിലൂടെ ഒരുപാട് റൺസ് വിട്ടുകൊടുക്കുകയും ചെയ്തു.'

'ഫീൽഡിൽ നമ്മൾ വളരെ അശ്രദ്ധരായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിനു മുൻ തീർച്ചയായും മെച്ചപ്പെടേണ്ട മേഖലകളാണിത്. ഫീൽഡിങിൽ മികച്ച പ്രകടനം നാം പുറത്തെടുത്തേ തീരു. പിച്ചിൽ നിന്നു ബൗളർമാർക്ക് പിന്തുണ കിട്ടാത്ത സാഹചര്യത്തിൽ ഫീൽഡർമാരുടെ സഹായം അത്യന്താപേക്ഷിതമാണ്. ഫീൽഡിങ് താഴെത്തട്ടിലാകുമ്പോൾ ബൗളർമാരുടെ ജോലി കൂടുതൽ പ്രയാസകരമാകും- ​ഗിൽ വ്യക്തമാക്കി.'

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. കെഎൽ രാഹുലിന്റെ സെഞ്ച്വറിയും (129*), രോഹിത് ശർമ (92), ഋതുരാജ് ​ഗെയ്ക്‌വാദ് (57) എന്നിവരുടെ അർധ സെഞ്ച്വറികളുടേയും ബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് അടിച്ചെടുത്തത്. വിൻഡീസ്, ഷായ് ഹോപിന്റെ അവിസ്മരണീയ ഇന്നിങ്സിന്റേയും അമിർ ജാം​ഗു (67), കീമോ പോൾ (44) എന്നിവരുടെ ബാറ്റിങിന്റേയും ബലത്തിലാണ് റെക്കോർഡ് പിന്തുടരൽ നടത്തിയത്.

News Now

Summary

After the loss in the third match, India skipper Shubman Gill minced no words and stated that the poor outing with the ball in the powerplay became the root cause of the defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates