
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ
ലൊറെന്‍സോ മുസെറ്റിയുടെ പൂർണ ആധിപത്യമായിരുന്നു മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്കോറിൽ സ്വന്തമാക്കിയ ഇറ്റാലിയൻ താരം പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ജോക്കോവിച്ചിനെ അട്ടിമറിക്കുമെന്ന് ആരാധകർ ഉറപ്പാക്കിയിരുന്നു.
മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നൊവാക് ജോക്കോവിച്ചിന് നാടകീയ വിജയം. എതിരാളി ലൊറെന്‍സോ മുസെറ്റി ആദ്യ രണ്ട് സെറ്റുകളും നേടി വിജയമുറപ്പിച്ചിരുന്നു. മൂന്നാം സെറ്റ് മത്സരത്തിനിടെ പരിക്കേറ്റതോടെ താരം മത്സരത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. ഇതോടെയാണ് സെര്‍ബിയന്‍ ഇതിഹാസ താരം ജോക്കോവിച്ച് സെമി ഫൈനലിൽ പ്രവേശിച്ചത്.
ലൊറെന്‍സോ മുസെറ്റിയുടെ പൂർണ ആധിപത്യമായിരുന്നു മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്കോറിൽ സ്വന്തമാക്കിയ ഇറ്റാലിയൻ താരം പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ജോക്കോവിച്ചിനെ അട്ടിമറിക്കുമെന്ന് ആരാധകർ ഉറപ്പാക്കിയിരുന്നു. എന്നാൽ നിർണ്ണായകമായ മൂന്നാം സെറ്റിൽ ലൊറെന്‍സോയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.
WHAT TO READ NEXT
സന്തോഷ് ട്രോഫി: ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം
മൂന്നാം സെറ്റിൽ ജോക്കോവിച്ച് മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ 1-3 എന്ന നിലയിൽ ജോക്കോവിച്ച് ലീഡ് ചെയ്യുന്ന സമയത്താണ് ലൊറെന്‍സോയ്ക്ക് പരിക്കേറ്റത്. ഇതോടെ മത്സരം തുടരാൻ ആകില്ലെന്ന തീരുമാനം താരം അധികൃതരെ അറിയിച്ചു.
തുടർന്ന് ജോക്കോവിച്ചിനെ വിജയി ആയി പ്രഖ്യാപിച്ചു മത്സരം അവസാനിപ്പിക്കുക ആയിരുന്നു. ഇതോടെ ചരിത്രത്തിലെ അപൂർവ നേട്ടമായ 25-ാം ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് ഇനി രണ്ട് ജയങ്ങൾ മാത്രം അകലെയാണ് ജോക്കോവിച്ച്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Sports news: Musetti Retires Injured as Djokovic Reaches Australian Open 2026 Semi-Final.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



