
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മുംബൈ: തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണെന്ന് ശ്രേയസ് അയ്യര്‍. ഫീല്‍ഡില്‍ ഇറങ്ങുമ്പോഴുള്ള രാഹുലിന്റെ ആത്മവിശ്വാസവും കളിക്കാര്‍ക്ക് നല്കുന്ന പിന്തുണയും വളരെ വലുതാണെന്ന് ശ്രേയസ് പറയുന്നു.
രാഹുലിന് കീഴില്‍ കളിക്കുന്നത് സന്തോഷിപ്പിക്കുന്നു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. ശാന്തനാണ്. അപ്പോള്‍ തോന്നുന്നത് എന്താണോ അതിന് അനുസരിച്ചാണ് രാഹുല്‍ തീരുമാനങ്ങളെടുക്കുന്നത്. രാഹുലിന് കീഴില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നതായും ശ്രേയസ് പറയുന്നു.
മൂന്ന് ഓവര്‍ എനിക്ക് ബൗള്‍ ചെയ്യാനും രാഹുല്‍ നല്കി
മൂന്ന് ഓവര്‍ എനിക്ക് ബൗള്‍ ചെയ്യാനും രാഹുല്‍ നല്കി. മറ്റൊരു ക്യാപ്റ്റനും അതിന് മുതിര്‍ന്നിരുന്നില്ല. അതുകൊണ്ടും രാഹുല്‍ എന്റെ പ്രിയപ്പെട്ട ക്യാപ്റ്റനാണ്, ക്ലബ് ഹൗസിലെ ചര്‍ച്ചയിലാണ് ശ്രേയസിന്റെ പ്രതികരണം.
പാര്‍ട് ടൈം ബൗളര്‍ എന്ന നിലയില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങള്‍ ശ്രേയസ് തുടരുകയാണ്. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ ട്വന്റി20 പരമ്പരയില്‍ ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാനുള്ള താത്പര്യം താന്‍ വൈസ് ക്യാപ്റ്റനായ ബൂമ്രയെ അറിയിച്ചിരുന്നതായും ശ്രേയസ് വെളിപ്പെടുത്തിയിരുന്നു. രോഹിത് ഏതാനും സമയം ഡ്രസ്സിങ് റൂമിലേക്ക് പോയപ്പോഴായിരു്നനു ഇത്. എന്നാല്‍ ബുമ്രയെ വിശ്വസിപ്പിക്കാന്‍ ശ്രേയസിനായില്ല.
ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികളെ നയിക്കാന്‍ ഇറങ്ങുകയാണ് കെഎല്‍ രാഹുലും ശ്രേയസും. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതോടെയാണ് ടീം വിടാനുള്ള തീരുമാനത്തിലേക്ക് ശ്രേയസ് എത്തിയത്. താര ലേലത്തില്‍ ശ്രേയസിനെ കൊല്‍ക്കത്ത സ്വന്തമാക്കുകയും ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗവിന്റെ ക്യാപ്റ്റനാണ് രാഹുല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

