
News Now
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

ക്രൈസ്റ്റ്ചര്‍ച്ച: ബംഗ്ലാദേശിനെതിരായ കളിയില്‍ തമീം ഇഖ്ബാലിനെ പുറത്താക്കാന്‍ ഫുട് വര്‍ക്ക് മികവുമായി ന്യൂസിലാന്‍ഡിന്റെ ജിമ്മി നീഷാം. കാലുകൊണ്ട് സ്റ്റംപ് ഇളക്കിയാണ് ബംഗ്ലാദേശ് നായകനെ നീഷാം റണ്‍ഔട്ട് ആക്കിയത്.
സിംഗിളിനായിരുന്നു തമീമിന്റേയും മുഷ്ഫിഖറിന്റേയും ശ്രമം. എന്നാല്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടിയെത്തിയ നീഷാം ഇടംകാലുകൊണ്ട് പന്ത് സ്റ്റംപില്‍ തൊടീച്ചു. നീഷാമിന്റെ ഗോള്‍ എന്നാണ് ഈ റണ്‍ഔട്ടിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
നീഷാമിന്റെ ഫുട്ട്വര്‍ക്കിലെ മികവോടെ 108 പന്തില്‍ നിന്ന് 78 റണ്‍സോടെ നിലയുറപ്പിച്ച് നിന്ന തമീമിന് കൂടാരം കയറേണ്ടി വന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് ആണ് കണ്ടെത്തിയത്.
Neesham through on goal! It's out. @JimmyNeesh with some fine footwork to break the @BCBtigers partnership. 133/3 now in thee 31st over as the players have a drink. Tamim Iqbal out for 78. Follow play LIVE with @sparknzsport #NZvBAN pic.twitter.com/0mmjguWNYd
â BLACKCAPS (@BLACKCAPS) March 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

