
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

വാംഖഡെ: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് ആദ്യ ജയം സ്വന്തമാക്കാന് അവസരം. എതിരാളികളായ നേപ്പാളിനെ അവര് 19.3 ഓവറില് 123 റണ്സിനു ഓള് ഔട്ടാക്കി. മനസ് വച്ചാല് ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം അവര്ക്ക് സ്വന്തമാക്കാം. 20 ഓവറില് ജയിക്കാന് അവര് താണ്ടേണ്ടത് വെറും 124 റണ്സ്.
ടോസ് നേടി വാംഖഡെ പിച്ചില് ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്സെടുക്കാന് അനുവദിക്കാതെ ഇറ്റാലിയന് ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു.
WHAT TO READ NEXT

രത്നായകെ, മെന്ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്ത്ത് ശ്രീലങ്ക
27 റണ്സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്. ക്യാപ്റ്റന് രോഹിത് പൗഡല് (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ് കെസി 11 പന്തില് ഓരോ സിക്സും ഫോറും സഹിതം 18 റണ്സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര് 123ല് എത്തിക്കുകയായിരുന്നു.
ഇറ്റലിക്കായി ക്രിഷാന് കലുഗമാഗെ 4 ഓവറില് 18 റണ്സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന് മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില് 9 റണ്സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
Summary
nepal vs italy, T20 World Cup: Crishan Kalugamage took three wickets while Ben Manenti accounted for two scalps as Italy restrict Nepal to 123 in 19.3 overs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




