
സാവി സിമോണ്‍സിന്റെ ഗോൾ നിഷേധിച്ച് വാർ, നിറം മങ്ങി ഫ്രാൻസ്; മത്സരം സമനിലയിൽ
ഇത്തവണത്തെ യൂറോയിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്

ലെയ്പ്‌സിഗ്: ഫ്രാന്‍സ് - നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് പോരാട്ടം ഗോൾരഹിത സമനിലയിൽ. ഫ്രഞ്ച് ക്യാപ്റ്റന്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് നെതര്‍ലന്‍ഡ്‌സിനും തിരിച്ചടിയായി. ഇത്തവണത്തെ യൂറോയിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാലു പോയന്റുമായി നെതര്‍ലന്‍ഡ്‌സ് രണ്ടാമതും.
ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ കിലിയന്‍ എംബാപ്പെയില്ലാതെയാണ് ഫ്രാന്‍സ് ആദ്യ ഇലവനെ ഇറക്കിയത്. ഒറേലിയന്‍ ചൗമെനി പകരമെത്തിയപ്പോള്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ മുന്നേറ്റത്തിലേക്ക് മാറി. കളി തുടങ്ങി ആദ്യം സെക്കന്‍ഡുകള്‍ക്കകം തന്നെ ഡച്ച് ടീം ഗോളനടുത്തെത്തിയിരുന്നു. പന്ത് പിടിച്ചെടുത്ത് സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്നന്‍റെ കൈകൾ രക്ഷപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പിന്നാലെ 14-ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും ഫ്രാന്‍സ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പോസ്റ്റിലേക്കടിക്കാതെ അഡ്രിയാന്‍ റാബിയോട്ട് അത് ഗ്രീസ്മാന് നല്‍കി. എന്നാല്‍ ഗ്രീസ്മാന് പന്ത് വലയിലെത്തിക്കാനായില്ല. പന്ത് ലഭിക്കുമ്പോഴെല്ലാം ഡച്ച് ടീം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഗാക്‌പോയുടെ ഒരു ഷോട്ട് മൈഗ്നന്‍ തട്ടിയകറ്റുകയും ചെയ്തു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമും കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതില്‍ ഇതാദ്യമായാണ് ആദ്യ പകുതി ഗോള്‍രഹിതമാകുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധ്യമായില്ല. എന്നാല്‍ 60 മിനിറ്റിന് ശേഷം ഫ്രാന്‍സ് തുടര്‍ച്ചയായി ഡച്ച് ഗോള്‍മുഖം വിറപ്പിച്ചു. 65-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ മറ്റൊരു സുവര്‍ണാവസരം കൂടി നഷ്ടപ്പെടുത്തി. എന്‍ഗോളോകാന്റെ വലതുവശത്തുനിന്ന് നല്‍കിയ പന്ത് നിയന്ത്രിക്കാന്‍ ഗ്രീസ്മാന് സാധിച്ചില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഡച്ച് ഗോളി ബാര്‍ട്ട് വെര്‍ബ്രഗന്‍ രക്ഷപ്പെടുത്തി. പിന്നാലെ 69-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സാവി സിമോണ്‍സ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഓഫ്‌ലൈന്‍ ഫ്‌ളാഗ് ഉയര്‍ത്തിയിരുന്നു. പിന്നാലെ വാര്‍ പരിശോധനയില്‍ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്തും ഓഫ്‌സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോള്‍ നിഷേധിച്ചു. മിനിറ്റുകളോളമെടുത്ത വാര്‍ പരിശോധനയ്ക്ക് ശേഷമാണ് ഡച്ച് ഗോള്‍ നിഷേധിക്കപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ




