
പരമ ദയനീയം ലങ്ക; 100 കടക്കാതെ സ്‌കോര്‍; ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി
അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഹെന്റി ഷിപ്‌ലിയുടെ മാരക ബൗളിങാണ് ലങ്കയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ശ്രീലങ്ക. 198 റണ്‍സിന്റെ ദയനീയ പരാജമാണ് അവര്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.3 ഓവറില്‍ 274 റണ്‍സില്‍ പുറത്തായി. മറുപടി പറയാനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റിങ് നിര 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്തില്ല. അവരുടെ പോരാട്ടം 19.5 ഓവറില്‍ വെറും 76 റണ്‍സില്‍ അവസാനിച്ചു.
അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഹെന്റി ഷിപ്‌ലിയുടെ മാരക ബൗളിങാണ് ലങ്കയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. താരം ഏഴോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഡാരില്‍ മിച്ചല്‍, ബ്ലെയര്‍ ടിക്ക്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
18 റണ്‍സെടുത്ത വെറ്ററന്‍ താരം ആഞ്ചലോ മാത്യൂസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ചമിക കരുണ രത്‌നെ 11 റണ്‍സും ലഹിരു കുമാര 10 റണ്‍സും കണ്ടെത്തി. ഈ മൂന്ന് പേരൊഴികെ മറ്റൊരാളും രണ്ടക്കം കണ്ടില്ല.
നേരത്തെ ടോസ് നേടി ആദ്യ ബൗള്‍ ചെയ്യാനുള്ള ലങ്കന്‍ തീരുമാനം പാളി. അര്‍ധ സെഞ്ച്വറി നേടിയ ഫിന്‍ അല്ലന്‍ (51), അരങ്ങേറ്റ മത്സരത്തില്‍ ഒറ്റ റണ്ണില്‍ അര്‍ധ സെഞ്ച്വറി നഷ്ടമായ രചിന്‍ രവീന്ദ്ര (49), ഡാരില്‍ മിച്ചല്‍ (47), ഗ്ലെന്‍ ഫിലിപ്‌സ് (39) എന്നിവരുടെ മികവില്‍ മികച്ച സ്‌കോര്‍ കിവികള്‍ ബോര്‍ഡില്‍ ചേര്‍ത്തു. വില്‍ യങ് 26 റണ്‍സ് കണ്ടെത്തി.
ലങ്കക്കായി ചമിക കരുണരത്‌നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ദില്‍ഷന്‍ മധുഷങ്ക, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
