
ഏഴ് വര്‍ഷത്തെ കാത്തിരിപ്പ്; ടെസ്റ്റ് കളിക്കാന്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിലേക്ക്
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പോരാട്ടങ്ങള്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്

ക്രൈസ്റ്റ് ചര്‍ച്ച്: ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയ ന്യൂസിലന്‍ഡ് മണ്ണില്‍ ടെസ്റ്റ് കളിക്കാനെത്തുന്നു. ഏഴ് വര്‍ഷത്തിനു ശേഷമാണ് അയല്‍ രാജ്യം കൂടിയായ ഓസ്ട്രേലിയ ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തുന്നത്. 2016ലാണ് അവസാനമായി ഓസ്ട്രേലിയ കിവി മണ്ണില്‍ ടെസ്റ്റ് മത്സരത്തിനു ഇറങ്ങിയത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പോരാട്ടങ്ങള്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. വെല്ലിങ്ടന്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നിവിടങ്ങളിലാണ് വേദി.
തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇതും. ഹാമില്ട്ടന്, ടൗറംഗ എന്നിവിടങ്ങളാണ് വേദി. ചരിത്രത്തില്‍ ഇന്നു വരെ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ടെസ്റ്റ് വിജയിച്ചിട്ടില്ല. ഈ നാണക്കേട് ഒഴിവാക്കാനായിരിക്കും കിവികളുടെ ശ്രമം.
ഈ ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡ് നാട്ടില്‍ ബംഗ്ലാദേശുമായി ഏകദിന, ടി20 മത്സരങ്ങള്‍ കളിക്കും. പാകിസ്ഥാനുമായി അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പോരാട്ടമായിരിക്കും ഇത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
