
മെസിക്ക് പിന്നാലെ നെയ്മര്‍, പെനാല്‍റ്റി നഷ്ടപ്പെടുത്തി; കലിപ്പില്‍ ആരാധകര്‍
ലീഗ് വണ്ണിലെ നാന്റസിന് എതിരായ കളിയില്‍ നെയ്മറും പെനാല്‍റ്റി കളഞ്ഞു കുളിച്ചു
പാരിസ്: മെസിക്ക് പിന്നാലെ പെനാല്‍റ്റി നഷ്ടപ്പെടുത്തി നെയ്മറും. ചാമ്പ്യന്‍സ് ലീഗില്‍ റയലിന് എതിരായ കളിയില്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പിന്നാലെ ലീഗ് വണ്ണിലെ നാന്റസിന് എതിരായ കളിയില്‍ നെയ്മറും പെനാല്‍റ്റി കളഞ്ഞു കുളിച്ചു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി തോല്‍വിയിലേക്ക് വീണത്. ആദ്യ പകുതിയില്‍ തന്നെ നാന്റസ് മൂന്ന് ഗോള്‍ വലയ്ക്കകത്താക്കിയിരുന്നു. നാലാം മിനിറ്റില്‍ തന്നെ നാന്റെസ് ഗോള്‍വല കുലുക്കി. മുവാനിയാണ് ആദ്യ ഗോള്‍ നേടിയത്. 16ാം മിനിറ്റില്‍ മെര്‍ലിനും ആദ്യ പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റിയിലൂടെ ബ്ലാസും വല കുലുക്കി.
47ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിക്കായി വല കുലുക്കിയത്. 10 മിനിറ്റിന് ശേഷം സ്പോട്ട് കിക്കിലൂടെ ടീമിനെ 2-3 എന്ന സ്കോര്‍ ലൈനിലേക്ക് എത്തിക്കാന്‍ നെയ്മര്‍ക്ക് അവസരം ലഭിച്ചിരുന്നു.
#Neymar just sucked the life out of this ball before his spot kick!! pic.twitter.com/BoCg5KpDK1
â Joe Morrison (@joefooty) February 20, 2022
എന്നാല്‍ നെയ്മറുടെ ദുര്‍ബലമായ ഷോട്ട് നാന്റെസ് ഗോള്‍കീപ്പര്‍ തടഞ്ഞു. റയലിന് എതിരായ കളിയില്‍ ഗോള്‍കീപ്പര്‍ ക്വാര്ട്ടുവയാണ് മെസിയുടെ കിക്ക് തടഞ്ഞിട്ടത്. എന്നാല്‍ അവസാന നിമിഷം ഗോള്‍ വല കുലുക്കി എംബാപ്പെ പിഎസ്ജിയുടെ രക്ഷകനായി. പക്ഷേ നാന്റെസിന് എതിരെ പിഎസ്ജിയെ ജയിപ്പിച്ച് കയറ്റാന്‍ വമ്പന്മാര്ക്കൊന്നുമായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



