3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

അര്‍ഷ്ദീപ് സിങ് 2 വിക്കറ്റെടുത്തു

India vs Afghanistan 2nd T20I
India vs Afghanistan 2nd T20I x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 സെപ്റ്റംബർ 2026, 9:11 pm IST

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെ രണ്ടാം ടി20യില്‍ 159 റണ്‍സില്‍ ഒതുക്കി ഇന്ത്യ. ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ താണ്ടേണ്ടത് 160 റണ്‍സ്. ടോസ് നേടി ഇന്ത്യ ബൗളിങെടുക്കുകയായിരുന്നു. അഫ്ഗാന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടടത്തില്‍ 159 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.

4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മികച്ച ബൗളിങാണ് ഇന്ത്യക്ക് തുണയായത്. അര്‍ഷ്ദീപ് സിങ് 2 വിക്കറ്റെടുത്തു. ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സാദ്രാന്‍, 15 പന്തില്‍ 26 റണ്‍സെടുത്ത ഡാര്‍വിഷ് റസൂലി, 14 പന്തില്‍ 20 റണ്‍സടിച്ച മുഹമ്മദ് നബി, 16 പന്തില്‍ 28 റണ്‍സെടുത്ത റാഷിദ് ഖാന്‍ എന്നിവരുടെ മികച്ച ബാറ്റിങാണ് അഫ്ഗാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന പന്ത് സിക്‌സര്‍ തൂക്കി നൂര്‍ അഹമദാണ് സ്‌കോര്‍ 159ല്‍ എത്തിച്ചത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റ് പുറത്തായ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയ് പ്ലെയിങ് ഇലവനില്‍ എത്തി. ആദ്യ ടി20യില്‍ നിന്ന് ഇന്ത്യന്‍ ഇലവനില്‍ വന്ന ഏക മാറ്റവും ബിഷ്‌ണോയിയുടെ വരവാണ്.

News Now

Summary

India vs Afghanistan 2nd T20I updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates