സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ഹസ്തദാനമില്ല; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബൗളിങ്

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരുക്യാപ്റ്റന്‍മാരും താരങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല

No handshake in Super Four clash India -Pakistan match
സല്‍മാന്‍ ആഗ, സൂര്യകുമാര്‍ യാദവ്
Edited by :Amal Joy
Last Updated :21 സെപ്റ്റംബർ 2025, 8:06 pm IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ടോസ് സമയത്ത് ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരുക്യാപ്റ്റന്‍മാരും താരങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തി. കഴിഞ്ഞ തവണ ഇന്ത്യ പാക്ക് പോരാട്ടം നിയന്ത്രിച്ച ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും മാച്ച് റഫറി. ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് രണ്ടു തവണ കത്തെഴുതിയിരുന്നെങ്കിലും അംഗീകരിച്ചില്ല. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നുവരെ പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യന്‍ ടീം - അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

പാകിസ്ഥാന്‍ ടീം - സയിം അയൂബ്, സഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ, ഹുസ്സൈന്‍ താലത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്

News Now

Summary

No handshake in Super Four clash; India to bowl against Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates