
എല്‍ബിഡബ്ല്യു അല്ല, എഡ്ജുമില്ല; തെളിവില്ലാതെ ശുഭ്മാന്‍ ഗില്ലിന്റെ പുറത്താവല്‍
സ്ലിപ്പില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. എന്നാല്‍ പന്തില്‍ ബാറ്റ് കൊണ്ടതിന് എന്ത് തെളിവാണെന്ന ചോദ്യമാണ് ഉയരുന്നത്
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ശുഭ്മാന്‍ ഗില്ലിന്റെ പുറത്താവല്‍ വിവാദത്തില്‍. സ്ലിപ്പില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. എന്നാല്‍ പന്തില്‍ ബാറ്റ് കൊണ്ടതിന് എന്ത് തെളിവാണെന്ന ചോദ്യമാണ് ഉയരുന്നത്.
സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണിന്റെ ഡെലിവറിയില്‍ ഫഌക്ക് ചെയ്യാനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ഗില്ലിന്റെ ടൈമിങ് തെറ്റിയതോടെ പന്ത് പാഡില്‍ കൊണ്ടു. ബൗളര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നിരസിച്ചു. ഈ സമയം സ്ലിപ്പില്‍ സീന്‍ അബോട്ട് ക്യാച്ച് എടുത്തു. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.
ഡിആര്‍എസ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ ഗില്ലിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് എത്തി. 65 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്.
Gill given out caught, and what a catch it was too!
â cricket.com.au (@cricketcomau) December 12, 2020
What's your call? #AUSAvIND pic.twitter.com/fDFwB7IUBU
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



