
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

മുംബൈ: 4.2 കോടി രൂപയ്ക്കാണ് പേസര്‍ ചേതന്‍ സക്കറിയയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഒരു കളിയില്‍ പോലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് ഇലവനില്‍ ചേതന്‍ ഇതുവരെ ഇടം നേടാനായിട്ടില്ല. ടീമിനുള്ളില്‍ ഇടം നേടാനാവാതെ വന്നതിന് പിന്നാലെ ചേതന്റെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്റെ ആത്മകഥയുടെ ഭാഗമാണ് ട്വിറ്ററില്‍ ചേതന്‍ സക്കറിയ പങ്കുവെക്കുന്നത്. ശ്രദ്ധയോടെ ശാന്തമായിരിക്കുക എന്ന തലക്കെട്ടോടെയാണ് ചേതന്റെ ട്വീറ്റ്. പ്ലേയിങ് ഇലവനില്‍ ഇടം നേടില്ല എന്നറിഞ്ഞും നെറ്റ്സില്‍ പന്തെറിയുക പ്രയാസമാണ് എന്ന ആന്‍ഡേഴ്സന്റെ ആത്മകഥയിലെ ഭാഗമാണ് ചേതന്‍ പങ്കുവെച്ചത്.
Focused Be Patience pic.twitter.com/etXdU2Kq7P
â Chetan Sakariya (@Sakariya55) April 21, 2022
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ ഭാഗമായിരുന്നു ചേതന്‍. ആര്‍ച്ചറുടെ അഭാവത്തില്‍ ടീമില്‍ ഇടം നേടിയ ചേതന്‍ മികവ് കാണിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്കും എത്തി. രാജസ്ഥാന് വേണ്ടി 14 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 8.19 എന്ന ഇക്കണോമി റേറ്റില്‍ 14 വിക്കറ്റാണ് സക്കറിയ വീഴ്ത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



