
News Now
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

കോപ്പ അമേരിക്കയില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. 46ാം മിനിറ്റില്‍ ലൂകാസ് പക്വേറ്റയിലൂടെ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്.
ആദ്യ പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ അഞ്ച് താരങ്ങള്‍ നിറഞ്ഞ ചിലിയന്‍ പ്രതിരോധ മതിലില്‍ തട്ടിയകന്നു. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ഫിര്‍മിനോയ്ക്ക് പകരം പക്വേറ്റ മൈതാനത്തേക്ക് എത്തി. ടിറ്റേയുടെ പെര്‍ഫക്ട് ചെയ്ഞ്ചിലൂടെ ബ്രസീലിന്റെ അക്കൗണ്ട് തുറന്നു.
ഗ്രൗണ്ടിലെത്തി ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും പക്വേറ്റയിലൂടെ ബ്രസീല്‍ ഗോള്‍ വലയും കുലുക്കി. നെയ്മറിനൊപ്പമുള്ള മുന്നേറ്റമാണ് ഇവിടെ ഗോളിലേക്ക് എത്തിയത്. 48ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഗബ്രിയേല്‍ ജീസസ് പുറത്തേക്ക് പോയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ചിലിക്ക് കഴിഞ്ഞില്ല.
62ാം മിനിറ്റില്‍ വര്‍ഗാസിലൂടെ ചിലി ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയര്‍ന്നു. 67ാം മിനിറ്റില്‍ നെയ്മറിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തും എന്ന് തോന്നിച്ചു. ക്ലോസ് റേഞ്ചില്‍ നിന്നുള്ള നെയ്മറുടെ ഷോട്ട് ചിലി ഗോള്‍ കീപ്പര്‍ തടുത്തിട്ടു.
#CopaAmérica
â Copa América (@CopaAmerica) July 3, 2021
QUE GOLAÃO! Lucas Paquetá definiu uma grande jogada para abrir 1-0 do @cbf_futebol
Brasil Chile #VibraElContinente #VibraOContinente pic.twitter.com/p8TZKvqlxi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


