
വിരാട് കോഹ്‌ലിയല്ല; നേരിടാന്‍ പ്രയാസമുള്ള 2 കളിക്കാരെ ചൂണ്ടി പാക് സ്പിന്നര്‍
നിലവില്‍ ലോക ക്രിക്കറ്റില്‍ ആര്‍ക്കെതിരെയാണ് ബൗള്‍ ചെയ്യാന്‍ പ്രയാസം എന്ന ചോദ്യത്തില്‍ പ്രതികരണവുമായി പാക് ബൗളര്‍ ഷദബ് ഖാന്
ലാഹോര്‍: നിലവില്‍ ലോക ക്രിക്കറ്റില്‍ ആര്‍ക്കെതിരെയാണ് ബൗള്‍ ചെയ്യാന്‍ പ്രയാസം എന്ന ചോദ്യത്തില്‍ പ്രതികരണവുമായി പാക് ബൗളര്‍ ശാദാബ് ഖാന്‍. ഒരു ഇന്ത്യന്‍ താരത്തിന്റേയും ഓസീസ് ബാറ്റ്‌സ്മാന്റേയും പേരാണ് ശാദാബ് ഖാന്‍ ഇവിടെ നല്‍കുന്നത്.
വിരാട് കോഹ് ലിയുടെ പേര് ശാദാബ് ഇവിടെ പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരിലേക്കാണ് പാക് സ്പിന്നര്‍ വിരല്‍ ചൂണ്ടുന്നത്. ട്വിറ്ററില്‍ ആരാധകന്‍ ഉന്നയിച്ച ചോദ്യത്തിനാണ് ശാദാബ് ഖാന്റെ മറുപടി.
Rohit Sharma and Warner #AskShadab https://t.co/qZLJCdJyae
â Shadab Khan (@76Shadabkhan) December 20, 2021
എന്തുകൊണ്ട് രോഹിത് എന്ന് ആരാധകര്‍
നിലവില്‍ ലോക ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് കരുത്തരാണ് രോഹിത്തും വാര്‍ണറും. ഓസ്‌ട്രേലിയക്ക് എതിരെ പാകിസ്ഥാന്‍ ഉഭയകക്ഷി പരമ്പര കളിക്കുന്നതിനാല്‍ വാര്‍ണര്‍ക്ക് എതിരെ കളിക്കുമ്പോഴുള്ള പ്രയാസം ഷദബ് ഖാന് അറിയാം. എന്നാല്‍ രോഹിത്തിന് എതിരെ വിരളമായി മാത്രം കളിച്ചിട്ടുള്ള സാഹചര്യത്തില്‍ എന്തുകൊണ്ട് ഇന്ത്യന്‍ താരത്തിന്റെ പേര് നല്‍കി എന്നതും ആരാധകര്‍ക്ക് കൗതുകമാവുന്നു.
പാകിസ്ഥാന് വേണ്ടി മികച്ച കളി പുറത്തെടുത്താണ് ശാദാബ് ഖാന്റെ കളി. 2017ല്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ടീമിന്റെ നിര്‍ണായക ഘടകമാണ്. 6 ടെസ്റ്റും 48 ഏകദിനവും 64 ടി20യും ശാദാബ് ഖാന്‍ പാകിസ്ഥാന് വേണ്ടി കളിച്ചു. ടെസ്റ്റില്‍ 14 വിക്കറ്റും ഏകദിനത്തില്‍ 62 വിക്കറ്റും ടെസ്റ്റില്‍ 73 വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


