
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മാഡ്രിഡ്: റയല് മാഡ്രിഡിന്റെ ഗോള്വേട്ടക്കാരില് ഇനി കരിം ബെന്സെമക്ക് മുന്പില് ക്രിസ്റ്റ്യാനോ റൊണാള്ഡോ മാത്രം. യുവേഫ സൂപ്പര് കപ്പ് ഫൈനലില് ഐന്ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടിന് എതിരായ ഗോളോടെയാണ് റയലിന്റെ ഗോള്വേട്ടക്കാരില് ബെന്സെമ രണ്ടാം സ്ഥാനത്ത് എത്തിയത്.
എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല് ഫ്രാങ്ക്ഫര്ട്ടിനെ വീഴ്ത്തി കിരീടം ചൂടിയത്. ഇതിഹാസ താരം റൗള് ഗോണ്സാലെസിനെയാണ് ബെന്സെമ മറികടന്നത്. ഫ്രാങ്ക്ഫര്ട്ടിന് എതിരെ 65ാം മിനിറ്റില് വല കുലുക്കിയതോടെ റയല് ജഴ്സിയില് ബെന്സെമയുടെ 324ാമത്തെ ഗോളായി അത് മാറി.
323 ഗോളാണ് റൗള് റയലിനായി നേടിയത്. 1994 മുതല് 2010 റയല് കുപ്പായം അണിഞ്ഞ റൗള് 741 മത്സരങ്ങളാണ് കളിച്ചത്. 450 ഗോളോടെ ക്രിസ്റ്റിയാനോയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ക്രിസ്റ്റിയാനോയുടെ ഗോള് ബെന്സെമ മറികടക്കാനുള്ള സാധ്യത വിരളമാണ്.
Benzema overtakes Raúl to become Real Madrid's second-highest goalscorer
â #SuperCup (@ChampionsLeague) August 10, 2022
Cristiano Ronaldo
Benzema
Raúl#SuperCup pic.twitter.com/TwG6X4GyAS
2009ലാണ് ബെന്സെമ റയലിലേക്ക് വരുന്നത്. 606 മത്സരങ്ങളാണ് 324 ഗോളുകള് നേടാന് ബെന്സെമക്ക് വേണ്ടിവന്നത്. 308 ഗോളുകളുമായി ആല്ഫ്രെഡോ ഡി സ്റ്റെഫാനോ, 290 ഗോളുകളുമായി സാന്റില്ലാന, 242 ഗോളുമായി പുഷ്കാസ് എന്നിവരാണ് റയലിന്റെ ഗോള്വേട്ടക്കാരില് ക്രിസ്റ്റിയാനോയ്ക്കും ബെന്സെമക്കും റൗളിനും പിന്നിലുള്ളത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


