'ഞാന്‍ ബൗള്‍ ചെയ്യണോ?'- സഞ്ജുവിനോട് ജോസേട്ടന്റെ ചോദ്യം; വീഡിയോ വൈറല്‍
സഞ്ജുവും ജോസ് ബട്ലറും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നലെ സഞ്ജുവാണ് വിക്കറ്റിന് പിന്നിലുണ്ടായിരുന്നത്

ഹൈദരാബാദ്: സഞ്ജു സാംസണ് നായകനായ രാജസ്ഥാന് റോയല്‍സ് രാജകീയ ഐപിഎല്ലില്‍ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. മത്സരത്തിനിടെയുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
സഞ്ജുവും ജോസ് ബട്ലറും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നലെ സഞ്ജുവാണ് വിക്കറ്റിന് പിന്നിലുണ്ടായിരുന്നത്. മത്സരത്തിനിടെ ബട്ലറുടെ ഒരു ചോദ്യമാണ് വൈറലായി മാറിയത്.
â IPLT20 Fan (@FanIplt20) April 2, 2023
മത്സരം പുരോഗമിക്കുന്നതിനിടെ ബട്ലര് സഞ്ജുവിനെ നോക്കി ഞാന്‍ ബൗള്‍ ചെയ്യണോ എന്ന് കൈയാംഗ്യത്തിലൂടെ ചോദിക്കുന്നതാണ് വീഡിയോ. ഇംഗ്ലണ്ട് നായകന്റെ തമാശ ചോദ്യം സഞ്ജു നിരസിക്കുന്നു. പിന്നാലെ ബട്ലര് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ആദ്യ മത്സരത്തില്‍ സഞ്ജു, ബട്ലര്, യശസ്വി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ രാജസ്ഥാന് 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. സണ്‍റൈസേഴ്സിന്റെ പോരാട്ടം 131 റണ്‍സില്‍ അവസാനിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



