
പഴകുംതോറും വീര്യമേറുന്ന പേസ്; പ്രായം 30 കഴിഞ്ഞതിന് ശേഷം വീഴ്ത്തിയത് 343 വിക്കറ്റ്
മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടത്തില്‍ ആന്ഡേഴ്സന് ഒന്നാമത് എത്തി

ചെന്നൈ: റിവേഴ്സ് സ്വിങ് മാസ്റ്റര്‍ക്ലാസുമായി ജെയിംസ് ആന്ഡേഴ്സന് ചെപ്പോക്കില്‍ നിറഞ്ഞപ്പോള്‍ ജയം എന്ന പ്രതീക്ഷ ഇന്ത്യക്ക് നഷ്ടമായി. മൂന്ന് ബോളിന് ഇടയില്‍ സമാനമായ രണ്ട് റിപ്പറുകളിലൂടെ ഗില്ലിന്റേയും രഹാനയുടേയും വിക്കറ്റ് വീഴ്ത്തി നേട്ടങ്ങളില്‍ പലതും ഇംഗ്ലണ്ട് പേസറുടെ പേരിലേക്ക് എത്തുന്നു.
മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടത്തില്‍ ആന്ഡേഴ്സന് ഒന്നാമത് എത്തി. 343 വിക്കറ്റാണ് പ്രായം 30 പിന്നിട്ടതിന് ശേഷം ആന്ഡേഴ്സന് വീഴ്ത്തിയത്. 341 വിക്കറ്റുമായി കേര്‍ട്നി വാള്‍ഷ് ആണ് രണ്ടാമത്. 287 വിക്കറ്റുമായി മഗ്രാത്ത് മൂന്നാമതും.
ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡും ജെയിംസ് ആന്‍ഡേഴ്സനെ തേടിയെത്തി. 81 വിക്കറ്റുകളോടെയാണ് ആന്ഡേഴ്സന് ഒന്നാമത് നില്‍ക്കുന്നത്. 79 വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാമതും, 59 വിക്കറ്റുമായി മൊയിന്‍ അലി മൂന്നാമതും നില്ക്കുന്നു.
ആന്‍ഡേഴ്സന്റെ കരിയറില്‍ ഇത് മൂന്നാം വട്ടമാണ് രണ്ട് ബാറ്റ്സ്മാന്മാരെ ഒരേ ഓവറില്‍ മടക്കുന്നത്. 2003ല്‍ തന്റെ ആദ്യ ടെസ്റ്റില്‍ സിംബാബ്വെയ്ക്ക് എതിരെയായിരുന്നു ആന്ഡേഴ്സന് രണ്ട് ബാറ്റ്സ്മാന്മാരെ ആദ്യമായി ഒരോവറില്‍ പുറത്താക്കിയത്.
Anderson with a peach of a delivery to get rid of the well set Gill. Huge wicket for England.#INDvENG pic.twitter.com/g3iiNsHj6L
â â¡Ashwinâ¡ (@ak10_amelia) February 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
