ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

ജാസന്‍ ഗില്ലെസ്പി ടെസ്റ്റ് കോച്ച്, അസ്ഹര്‍ മഹ്മൂദ് രണ്ട് ഫോര്‍മാറ്റിലും സഹ പരിശീലകന്‍

Gary Kirsten Pakistan coach
ഗാരി കേസ്റ്റന്‍ട്വിറ്റര്‍
Edited by :renjith.k
Last Updated :28 ഏപ്രിൽ 2024, 3:42 pm IST

ഇസ്ലാമബാദ്: ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ടീമിന്റെ ശ്രദ്ധേയ നീക്കം. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിങ് ബാറ്ററായ കേസ്റ്റന്‍ 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ മുഖ്യ കോച്ചായിരുന്നു.

നിലവില്‍ ഐപിഎല്ലില്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ചും ടീം മെന്ററുമാണ് കേസ്റ്റന്‍. നേരത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനെ കേസ്റ്റന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

റെഡ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ജാസന്‍ ഗില്ലെസ്പിയേയും പാക് ടീം നിയമിച്ചു. ഇരു സംഘത്തിലും മുന്‍ പാക് ഓള്‍ റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദാണ് സഹ പരിശീലകന്‍. മൂന്ന് പേരുടേയും നിയമനം പാക് ടീം സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 ലോകകപ്പ് ജൂണ്‍ ഒന്ന് മുതല്‍ നടക്കാനിരിക്കെയാണ് കേസ്റ്റന്റെ വരവ്. ജൂണ്‍ 29 വരെയാണ് ലോകകപ്പ് പോരാട്ടം. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദികള്‍.

2023ലെ ഏകദിന ലോകകപ്പിനു ശേഷം മിക്കി ആര്‍തര്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനു ശേഷം ഈ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടേക്കാണ് കേസ്റ്റന്‍ കസേര നീട്ടി ഇരിക്കുന്നത്. മെയ് 22നു കേസ്റ്റന്‍ ടീമിനൊപ്പം ചേരും. നേരത്തെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പാക് ടീമിന്റെ വൈറ്റ് ബോള്‍ പരിശീലകനാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടു. പിന്നാലെയാണ് കേസ്റ്റന്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now