
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുള്‍ട്ടാന്‍: കൂറ്റന്‍ സ്കോര്‍ മുന്നില്‍ വച്ച പാകിസ്ഥാനെതിരെ സമാന രീതിയില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന നിലയില്‍. പാക് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു വേണ്ടത് 64 റണ്‍സ് കൂടി. കൈയില്‍ 7 വിക്കറ്റുകള്‍.
സെഞ്ച്വറികളുമായി പുറത്താകാതെ നില്ക്കുന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് (176), ഹാരി ബ്രൂക് (141) എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് ഇംഗ്ലണ്ടിനു കരുത്തായത്. സാക് ക്രൗളി (78), ബെന്‍ ഡുക്കറ്റ് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ടിന്റെ തിരിച്ചടിക്കുന്നതില്‍ നിര്‍ണായകമായി.
ക്യാപ്റ്റന്‍ ഒലി പോപ്പിനു മാത്രമാണ് നിരാശപ്പെടേണ്ടി വന്നത്. താരം പൂജ്യത്തില്‍ മടങ്ങി. ഇംഗ്ലണ്ടിനു നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ഷഹീന് അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവര്‍ പങ്കിട്ടു.
നേരത്തെ മൂന്ന് സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്ഥാന് ഇംഗ്ലണ്ടിനു മുന്നില്‍ റണ്‍സ് മല തീര്‍ത്തത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), സല്മാന് ആഘ (പുറത്താകാതെ 104), ആബ്ദുല്ല ഷഫീഖ് (102) എന്നിവരാണ് ശതകം നേടിയത്. സൗദ് ഷക്കീല്‍ (82) അര്‍ധ സെഞ്ച്വറി നേടി.
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗസ് അറ്റ്കിന്സന്, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്സ്, ഷൊയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



