
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ബംഗളൂരു: മുന് ഇന്ത്യന് താരവും സ്പിന് ഇതിഹാസവുമായ ബിഎസ് ചന്ദ്രശേഖറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെ തുടര്ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. നിലവില് അദ്ദേഹം ഐസിയുവില് നിരീക്ഷണത്തിലാണ്.
സംസാരിക്കാന് ബുദ്ധിമുട്ടും തളര്ച്ചയും അനുഭവപ്പെട്ടതിനെ തുടര്ന്ന് ചന്ദ്രശേഖറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി കര്ണാടക ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി. 75 വയസുള്ള അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം അദ്ദേഹത്തെ ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്യുമെന്നും അസോസിയേഷന് വ്യക്തമാക്കി.
58 ടെസ്റ്റുകളില് നിന്നായി 242 വിക്കറ്റുകള് നേടിയ ചന്ദ്രശേഖര് 15 വര്ഷം ഇന്ത്യക്കായി കളത്തിലിറങ്ങിയ താരമാണ്. ഒരേയൊരു ഏകദിന മത്സരം മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ന്യൂസിലന്ഡിനെതിരായ പോരാട്ടത്തില് അദ്ദേഹം മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



