'നിങ്ങൾ ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. അതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല'

Sounkamba Sylla to wear cap
സുൻകാംബ സില്ലSource by : എക്സ്
Last Updated :26 July 2024, 8:54 pm IST

News Now

പാരിസ്: പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഫ്രാൻസിന്‍റെ റിലേ താരം സുൻകാംബ സില്ലയ്ക്ക് തൊപ്പി ധരിച്ചു പങ്കെടുക്കാൻ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്തു നടക്കുന്ന ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്നു തന്നെ മാറ്റി നിർത്തിയതായി സില്ല വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിയെ താരത്തെ മാറ്റിയത്.

എന്നാൽ സംഭവം വിവാദമായതിനു പിന്നാലെ ഫ്ര‍ഞ്ച് ഒളിംപിക് കമ്മിറ്റി താരവുമായി ചർച്ച നടത്തി. ഇതിലാണ് ഹിജാബിനു പകരം തൊപ്പി ധരിച്ചു പങ്കെടുക്കാൻ അനുമതി ലഭിച്ചത്. വിഷയം ഫ്രഞ്ച് അത്‍ലറ്റിക് ഫെ‍ഡറേഷൻ, ഫ്രഞ്ച് കായിക മന്ത്രാലയം, പാരിസ് ഒളിംപിക് കമ്മിറ്റികളുമായി കൂടിയാലോചിച്ചാണ് സില്ലയുമായി ചർച്ച നടത്തി തീരുമാനമെടുത്തതെന്നു ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

'സ്വന്തം രാജ്യത്തു നടക്കുന്ന ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ നിങ്ങൾ ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. അതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല'- 26കാരിയായ താരം സാമൂഹ മാധ്യമത്തിൽ കുറിച്ച ഈ വാക്കുകളാണ് വിവാദമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

206 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒളിംപിക്സിൽ വിദേശ അത്‍ലറ്റുകൾക്ക് മതേതരത്വ നിയമങ്ങൾ ബാധകമല്ല. അതിനാൽ ഹിജാബ് ധരിച്ച് ഫ്രാൻസ് ഒഴികയുള്ള ടീമുകളിലെ താരങ്ങൾക്ക് മത്സരിക്കാൻ അനുമതിയുണ്ട്. ഈ നിയമമാണ് സിലയ്ക്ക് വിനയായത്. ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് താരം പ്രതിഷേധം പരസ്യമായി തന്നെ രേഖപ്പെടുത്തിയത്. മതത്തിന്‍റെ ഭാഗമായി ശിരോ വസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിയമത്തിൽ പറയുന്നില്ല. ഇതാണ് വിവാദത്തിന്‍റെ അടിസ്ഥാനം.

ഫ്രാൻസിലെ പൊതുമേഖലാ തൊഴിലാളികൾക്കു ബാധകമാകുന്ന മതേതര നിയമം ഫ്രഞ്ച് ഒളിംപ്യൻമാർക്കും ബാധകമാണെന്നും ഹിജാബ് വിലക്കും അതിന്‍റെ ഭാഗമാണെന്നും ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ഡേവിഡ് ലാപോർട്ടിന്‍റെ നിലപാടാണ് താരത്തിനു തിരിച്ചടിയായത്. കായിക മത്സരങ്ങളിൽ ഫ്രഞ്ച് താരങ്ങൾ മത ചിഹ്നങ്ങൾ ധരിച്ചു പങ്കെടുക്കുന്നതു വിലക്കുമെന്നു ഫ്രാൻസ് കായിക മന്ത്രി മാസങ്ങൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates