
ഷൂട്ടിങില്‍ നിരാശ തന്നെ; എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്
സരബ്‌ജോത് 9ാം സ്ഥാനത്തും അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തും ഫിനിഷ് ചെയ്തു

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടത്തില്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്.
സരബ്‌ജോത് സിങ് 9ാം സ്ഥാനത്തും മറ്റൊരു താരമായ അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായിരുന്നു. പിന്നാലെയാണ് പിസ്റ്റളിലും നിരാശ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനുള്ള പോരിനുള്ള സാധ്യത രമിത- അര്‍ജുന്‍ സഖ്യത്തിനു നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. 628.7 പോയിന്റുകളാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ പോരിന്റെ ഫൈനല്‍ യോഗ്യത ലഭിക്കുക.
ഇളവനില്‍- സന്ദീപ് സഖ്യം 12ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 626.3 പോയിന്റുകളാണ് സഖ്യം വെടിവച്ചിട്ടത്.
WHAT TO READ NEXT

ആദ്യ സ്വര്‍ണം ചൈനയ്ക്ക്; സുവര്‍ണ നേട്ടം ഹ്വാങ്- ഷെങ് സഖ്യത്തിന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





