
ചരിത്രമെഴുതി 'നാരീ ശക്തി!'- വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിൽ
പാരിസിൽ വനിതാ ഗുസ്തിയിൽ സ്വർണം, വെള്ളി ഒന്നുറപ്പിച്ച് വിനേഷ് ഫോഗട്ട്

ഒളിംപിക്സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്.
ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് ഇനി വിനേഷിന്റെ പേരിലാണ്. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അനുപമ റെക്കോര്‍ഡ്. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം. സ്വര്‍ണം അല്ലെങ്കില്‍ വെള്ളി മെഡലിനൊപ്പം അതുല്യ പെരുമകളും താരത്തെ കാത്തിരിക്കുന്നു.
ആദ്യ ഘട്ടത്തില്‍ തന്നെ വിനേഷ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. 5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യക്ക് ഒളിംപിക്സ് ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്സ് സ്വര്‍ണം നേടിയിട്ടില്ല. ഒരു ഇന്ത്യന്‍ വനിതാ താരവും ഗുസ്തിയില്‍ വെള്ളിയും നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവരാണ് നേരത്തെ ഇന്ത്യക്കായി ഒളിംപിക്സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍. കെഡി ജാദവ്, യോഗേശ്വര്‍ ദത്ത്, സുശീല്‍ കുമാര്‍, ബജ്റംഗ് പുനിയ എന്നീ പുരുഷ താരങ്ങളും സാക്ഷി മാലിക് വനിതാ വിഭാഗത്തിലുമാണ് വെങ്കലം നേടിയത്.
പാരിസില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. നിലവില്‍ ഷൂട്ടിങില്‍ നിന്നു ലഭിച്ച മൂന്ന് വെങ്കലങ്ങളാണ് ഇന്ത്യക്കുള്ളത്. വിനേഷ് സ്വര്‍ണം വെള്ളി ഒന്നുറപ്പിച്ചതോടെ മെഡല്‍ നേട്ടം നാലായി ഉയരും.
WHAT TO READ NEXT

ഗോദയിലും കൈയകലെ മെഡല്‍! വിനേഷ് ഫോഗട്ട് സെമിയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



