ബാര്‍ബഡോസില്‍ കമ്മിന്‍സിന് ചരിത്ര നേട്ടം; വീണത് റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ റെക്കോര്‍ഡിട്ട് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡാണ് കമ്മിന്‍സ് മറികടന്നത്.
ടെസ്റ്റില്‍ ഒരു ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം വീന്‍ഡിസ് വിക്കറ്റ് കീപ്പര്‍ റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയാണ് കമ്മിന്‍സ് ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിനിറങ്ങുമ്പോള്‍ കമ്മിന്‍സിന്റെ വിക്കറ്റ് നേട്ടം 137 ആയിരുന്നു, ബെനൗഡിന് തൊട്ടുപിന്നില്‍. മത്സരത്തിന്റെ ഒന്നാം ദിവസം കിസി കാര്‍ട്ടിയെ പുറത്താക്കി ബെനൗഡിന് ഒപ്പമെത്തിയിരുന്നു. രണ്ടാം ദിവസം ചേസിന്റെ വിക്കറ്റ് നേടിയാണ് കമ്മിന്‍സ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ക്യാപ്റ്റനാണ് കമ്മിന്‍സ്. ക്യാപ്റ്റനെന്ന നിലയില്‍ 139 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം 187 വിക്കറ്റുകള്‍ നേടിയ ഇമ്രാന് ഖാന് തൊട്ടുപിന്നിലാണ്.
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്മാര്
പാറ്റ് കമ്മിന്‍സ്: 139
റിച്ചി ബെനോഡ്: 138
ബോബ് സിംപ്സണ്: 41
ഇയാന്‍ ജോണ്സണ്: 39
മോണ്ടി നോബിള്‍: 31
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Pat Cummins creates history, breaks Richie Benaud's 63-year-old record
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




