
അംപയറുടെ തീരുമാനം അന്തിമം; ചെലവ് ചുരുക്കാന്‍ ടി20യില്‍ ഡിആര്‍എസ് ഒഴിവാക്കി പിസിബി
ഡിആര്‍എസ് ഒഴിവാക്കിയതോടെ പരമ്പരയില്‍ അംപയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും

ഡിആര്‍എസ് ഒഴിവാക്കിയതോടെ പരമ്പരയില്‍ അംപയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. യുഎഇക്കെതിരായ പരമ്പരയില്‍ 2-1ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷമാണ് ബംഗ്ലദേശ് ടീം ലഹോറിലെത്തിയത്. ഇന്ത്യ പാക്ക് സംഘര്‍ഷത്തിനു ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ പരമ്പരയാണിത്. സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന വെല്ലുവിളിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനു മുന്നിലുള്ളത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ടീം പാകിസ്ഥാനില്‍ പോയി പരമ്പര കളിക്കുന്നത്. ആദ്യം അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



