ഇവിടെ പങ്കുവെച്ച ഫോട്ടോ ചോദ്യം ചെയ്ത് ആരാധകന്‍ എത്തിയതോടെ ക്ഷമ പറയുകയാണ് ഡേവിഡ് വാര്‍ണര്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:06 am IST

News Now

മൊഹാലി: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇറങ്ങുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളിലേക്ക് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ പങ്കുവെച്ച ഫോട്ടോ ചോദ്യം ചെയ്ത് ആരാധകന്‍ എത്തിയതോടെ ക്ഷമ പറയുകയാണ് ഡേവിഡ് വാര്‍ണര്‍. 

ഇന്ന് ആര് ജയിക്കും എന്ന ചോദ്യവുമായാണ് ഓസീസ് ട്വന്റി20 ക്യാപ്റ്റന്‍ ഫിഞ്ചും വിരാട് കോഹ് ലിയും നില്‍ക്കുന്ന ഫോട്ടോ ഡേവിഡ് വാര്‍ണര്‍ പങ്കുവെച്ചത്. എന്നാല്‍, രോഹിത് ശര്‍മയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, കോഹ്‌ലി അല്ല എന്ന കമന്റുമായി വാര്‍ണറുടെ ഇന്‍സ്റ്റാ പോസ്റ്റിന് അടിയില്‍ ആരാധകന്‍ എത്തി. 

എനിക്കറിയാം, ക്ഷമിക്കണം എന്നാണ് വാര്‍ണര്‍ ആരാധകന് മറുപടിയായി പറഞ്ഞത്. പഴയ ഫോട്ടോ ആയിരുന്നു വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൊഹാലിയില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല. വാര്‍ണര്‍ക്കൊപ്പം മിച്ചല്‍ മാര്‍ഷ്, സ്റ്റൊയ്‌നിസ്, മിച്ചര്‍ സ്റ്റാര്‍ക്ക് എന്നിവരും ജോലിഭാരം, പരിക്ക് എന്നീ കാരണങ്ങളെ തുടര്‍ന്ന് ടീമില്‍ ഇല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates