
പിങ്ക് ബോള്‍ ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്, വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍
ഇവിടുത്തെ ഡ്രൈ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പറഞ്ഞു
അഹമ്മദാബാദ്: മോട്ടേര ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇവിടുത്തെ ഡ്രൈ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പറഞ്ഞു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് 1-1ന് സമനിലയില്‍ നില്‍ക്കുകയാണ് ഇരു ടീമും.
ടോസ് ലഭിച്ചിരുന്നെങ്കില്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് കോഹ് ലി പ്രതികരിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ് ലി പറഞ്ഞു.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് ബേണ്‍സിന് പകരം സാക്ക ക്രൗലിയെത്തി. ലോറന്‍സിന് പകരം ബെയര്‍സ്റ്റോയും, മൊയിന്‍ അലിക്ക് പകരം ആര്‍ച്ചറും, സ്റ്റോണിന് പകരം ജെയിംസ് ആന്‍ഡേഴ്സനും ഇലവനിലേക്ക് എത്തി.
Toss Update!
â BCCI (@BCCI) February 24, 2021
England have won the toss & elected to bat against #TeamIndia in the third @Paytm #INDvENG Test.
Follow the match https://t.co/mdTZmt9WOu pic.twitter.com/dfXBK8XPCn
വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ആര് അശ്വിന് എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് നിരയില്‍ ഇഷാന്ത് ശര്‍മയും, ബൂമ്രയും. ഇഷാന്തിന്റെ 100ാം ടെസ്റ്റാണ് ഇത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഇവിടെ ജയം നിര്‍ണായകമാണ്. തോല്‍വിയിലേക്ക് വീണാല്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിക്കു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



