അഫ്ഗാന്-കിവീസ് മത്സരത്തിന്റെ പിച്ച് പരിശോധിച്ച് മടങ്ങി; ക്യുറേറ്റര്‍ തൂങ്ങി മരിച്ച നിലയില്‍
ട്വന്റി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാന്-ന്യൂസിലാന്‍ഡ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് സംഭവം
അബുദാബി: അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ മോഹന്‍ സിങ്(45) തൂങ്ങി മരിച്ചു. ട്വന്റി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാന്-ന്യൂസിലാന്‍ഡ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് സംഭവം.
ഉത്തരാഖണ്ഡ് സ്വദേശിയാണ് മോഹന്‍ സിങ്. അബുദാബിയില്‍ ഇദ്ദേഹം താമസിച്ചിരുന്ന മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തില്‍ എത്തി പിച്ച് പരിശോധിച്ചതിന് ശേഷം മുറിയിലേക്ക് മടങ്ങുകയായിരുന്നു.
It is with great sadness that Abu Dhabi Cricket announces that Head Curator, Mohan Singh, has passed away today.
â Abu Dhabi Cricket (@AbuDhabiCricket) November 7, 2021
Mohan has been with Abu Dhabi Cricket for 15 years and has played a pivotal role in all of the venueâs success during that time.
(1/3) pic.twitter.com/9iklb9hkB5
പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ക്യുറേറ്ററായും മോഹന്‍ സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ലാണ് യുഎഇയിലേക്ക് എത്തുന്നത്. 15 വര്‍ഷത്തോളമായി അബുദാബി ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



