
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ഐപിഎല്ലില് കൊല്ക്കത്തക്ക് എതിരെ സണ്റൈസേഴ്സിന് കൂറ്റന് സ്കോര്. കൊല്ക്കത്തയുടെ ഹോംഗ്രൗണ്ടില് സണ്റൈസേഴ്സ് അക്ഷരാര്ഥത്തില് ഉദിച്ചുയര്ന്നു. നിശ്ചിത ഓവറില് 4 വിക്കറ്റ് നഷ്ടത്തില് സണ്റൈസേഴ്സ് 228 റണ്സ് നേടി. ഈ ഐപിഎല് സീസണിലെ അദ്യ സെഞ്ച്വറി ഹാരി ബ്രൂക്ക് തന്റെ പേരിലെഴുതി. 52 പന്തുകളില് നിന്നാണ് ബ്രൂക്ക് സെഞ്ചുറി നേടിയത്.
തുടക്കത്തില് രണ്ടുവിക്കറ്റ് വീണെങ്കിലും സണ്റൈസേഴ്സിന്റെ മുന്നേറ്റത്തെ തടയാന് കൊല്ക്കത്തന് ബൗളര്മാര്ക്ക് കഴിഞ്ഞില്ല. ഓപ്പണര് ഹാരി ബ്രൂക്ക് ഫോമിലേക്ക് ഉയര്ന്നതോടെ സണ്റൈസേഴ്സിന്റെ റണ്റേറ്റ് ഉയരാന് തുടങ്ങി. തകര്ത്തടിച്ച ബ്രൂക്ക് 52പന്തില് നിന്ന് 100 റണ്സ് നേടി. 11 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്സ്.
മായങ്ക് അഗര്വാള് (9), രാഹുല് ത്രിപാദി (9) എന്നിവര്ക്ക് മാത്രമാണ് ഫോം കണ്ടെത്താനാകാതെ പോയത്. മക്രം 26 പന്തില് നിന്ന് 50 റണ്സ് നേടി. അഭിഷേക് ശര്മ 32 റണ്സ് നേടി.
ടോസ് നേടിയ കൊല്ക്കത്ത സണ്റൈസേഴ്സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. കൊല്ക്കത്തയ്ക്കായി ആന്ദ്രെ റസല് മൂന്ന് വിക്കറ്റ് നേടി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



