
ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ എത്തി; മോദിയുടെ സാന്നിദ്ധ്യംതാരങ്ങളുടെ മനോവീര്യം ഉയര്‍ത്തി: റിവാബ ജഡേജ
മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു.

ന്യൂഡല്‍ഹി: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി എംഎല്‍എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ
റിവാബ ജഡേജ. മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു.
ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് റിവാബ ജഡേജ. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനുകമ്പയുടെ രാഷ്ട്രതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുന്ന വീഡിയോയും റിവാബ എക്സില്‍ പങ്കുവെച്ചു.
Prime Minister @narendramodi Ji's unwavering leadership shines in moments of victory and defeat. His presence in the dressing room after the World Cup loss reflects compassionate statesmanship, uplifting spirits with words of encouragement and unity.@imjadeja pic.twitter.com/KQ0OorLxam
â Rivaba Ravindrasinh Jadeja (@Rivaba4BJP) November 21, 2023
'വിജയത്തിന്റെയും തോല്‍വിയുടെയും നിമിഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അചഞ്ചലമായ നേതൃത്വം തിളങ്ങുന്നു. ലോകകപ്പ് തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അനുകമ്പയുള്ള രാഷ്ട്രതന്ത്രത്തെയും പ്രോത്സാഹനത്തിന്റെയും ഐക്യത്തിന്റെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു,' അവര്‍ എക്സില്‍ കുറിച്ചു. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ കാണാന്‍ റിവാബ ജഡേജയും ഉണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍; വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


