
ഐസിസി ചലഞ്ച് ലീഗിനിടെ മോഷണം; ടി20 ലോകകപ്പ് താരം ജയിലില്‍
കേസില്‍ അടുത്ത വാദം നടക്കുക നവംബര്‍ 28നാണ്. അതുവരെ താരം ജയിലില്‍ തുടരേണ്ടിവരും.

ജഴ്സി: പാപ്പുവ ന്യൂഗിനിയ്ക്കായി രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ കിപ്ലിങ് ദോരിഗ മോഷണക്കേസില്‍ ജയിലിലായി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചാലഞ്ച് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് താരം അറസ്റ്റിലായത്. കുറ്റവാളിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ മൂന്നു മാസത്തെ കസ്റ്റഡിയില്‍ വിട്ടു കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികള്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് റോയല്‍ കോര്‍ട്ടിലേക്കു മാറ്റി.
കേസില്‍ അടുത്ത വാദം നടക്കുക നവംബര്‍ 28നാണ്. അതുവരെ താരം ജയിലില്‍ തുടരേണ്ടിവരും. അറസ്റ്റ് പാപ്പുവ ന്യൂ ഗിനി ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമ സഹായം നല്‍കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. കുറ്റവാളിയല്ലെന്നു ബോധ്യപ്പെടുന്നതുവരെ ബോര്‍ഡ് താരത്തെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.
97 ടി20 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുള്ള താരമാണ് കിപ്ലിങ്. 2021, 2024 ട്വന്റി20 ലോകകപ്പ് ടീമുകളിലും അംഗമായിരുന്നു. രണ്ടു ടൂര്‍ണമെന്റുകളിലുമായി ഏഴു മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Papua New Guinea (PNG) wicketkeeper-batsman Kiplin Doriga has been formally charged with robbery during the ICC Cricket World Cup Challenge League in Jersey.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



