
മോശം ഫോം; രാഹുലിനെ ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും
ട്വന്റി20 ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നാല് കളിയിലും തന്റെ സ്‌കോര്‍ രണ്ടക്കം കടത്താതെയാണ് കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിന്ന് കെ എല്‍ രാഹുലിനെ ഒഴിവാക്കുന്നു. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ പാനല്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം.
ട്വന്റി20 ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നാല് കളിയിലും തന്റെ സ്‌കോര്‍ രണ്ടക്കം കടത്താതെയാണ് കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയത്. പുതിയ സെലക്ഷന്‍ പാനലിനെ തെരഞ്ഞെടുക്കാന്‍ ഇനിയും സമയമെടുക്കും എന്നിരിക്കെ ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ കമ്മറ്റി തന്നെ ലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കാനാണ് സാധ്യത.
ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പുതിയ കമ്മിറ്റി അധികാരമേല്‍ക്കാന്‍ ഒരാഴ്ച കൂടി സമയമെടുത്തേക്കും. ജനുവരി മൂന്നിനാണ് ശ്രീലങ്കക്കെതിരായ പരമ്പര ആരംഭിക്കുന്നത്.
രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാവാത്ത സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. ട്വന്റി20യില്‍ കെ എല്‍ രാഹുലിന്റെ മോശം വര്‍ഷമാണ് കടന്നു പോകുന്നത്. ബാറ്റിങ് ശരാശരി 28.93 മാത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



