
ആ തുറിച്ച് നോട്ടത്തെയല്ല; പ്രശംസിച്ചത് പരാഗിന്റെ ഫീല്‍ഡിങ്ങിനെ; വ്യക്തത വരുത്തി സൂര്യകുമാര്‍ യാദവ്
രാജസ്ഥാന്‍ റോയല്‍സ് യുവതാരം റയാന്‍ പരാഗിനെ പ്രശംസിച്ച ട്വീറ്റില്‍ വ്യക്തത വരുത്തി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്
കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സ് യുവതാരം റയാന്‍ പരാഗിനെ പ്രശംസിച്ച ട്വീറ്റില്‍ വ്യക്തത വരുത്തി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ആര്‍ അശ്വിനോട് പരാഗ് പെരുമാറിയ വിധത്തിന് എതിരെ വിമര്‍ശനം ഉയരുമ്പോള്‍ പരാഗിന്റെ മനോഭാവത്തെ പ്രശംസിച്ച് സൂര്യകുമാര്‍ എത്തിയത് വിവാദമായിരുന്നു.
പ്ലേഓഫില്‍ ഗുജറാത്തിന് എതിരായ രാജസ്ഥാന്റെ അവസാന ഓവറില്‍ വൈഡ് വന്നപ്പോള്‍ റണ്ണിനായി പരാഗ് ഓടിയെങ്കിലും അശ്വിന്‍ ക്രീസില്‍ തുടര്‍ന്നിരുന്നു. ഇവിടെ റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിന് നേര്‍ക്കുള്ള പരാഗിന്റെ നോട്ടമാണ് ആരാധകര്‍ക്ക് ദഹിക്കാതിരുന്നത്.
For his fielding last night guys Chill https://t.co/GrLG67RWGd
â Surya Kumar Yadav (@surya_14kumar) May 25, 2022
എന്നാല്‍ അത്ഭുതപ്പെടുത്തുന്ന മനോഭാവം എന്ന് പറഞ്ഞാണ് പരാഗിനെ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചത്. മുതിര്‍ന്ന താരത്തോട് ഈ വിധം പെരുമാറുന്ന താരത്തെ പ്രശംസിക്കുന്നത് ശരിയല്ല എന്ന നിലപാടുമായി സൂര്യകുമാറിന് എതിരേയും ആരാധകര്‍ തിരിഞ്ഞു. ഇതോടെയാണ് പരാഗിന്റെ ഫീല്‍ഡിങ്ങിനെയാണ് താന്‍ പ്രശംസിച്ചത് എന്ന് സൂര്യകുമാര്‍ വ്യക്തത വരുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



