
ഒരു വൈറസ് പിടികൂടിയിരുന്നു, അതിനെ പൃഥ്വി ഷാ എടുത്തു കളഞ്ഞു: അജയ് ജഡേജ
കഴിഞ്ഞ വർഷം ഏതോ വൈറസ് പൃഥ്വിയുടെ സാങ്കേതികത്വത്തിലേക്കോ മനസിലേക്കോ നുഴഞ്ഞു കയറിയിരുന്നതായി അജയ് ജഡേജ പറഞ്ഞു
ന്യൂഡൽഹി: തന്റെ ബാറ്റിങ്ങിനെ അലട്ടിയിരുന്ന ഒരു വൈറസിനെ പൃഥ്വി ഷാ എടുത്തു കളഞ്ഞതായി ഇന്ത്യൻ മുൻ താരം അജയ് ജഡേജ. കഴിഞ്ഞ വർഷം ഏതോ വൈറസ് പൃഥ്വിയുടെ സാങ്കേതികത്വത്തിലേക്കോ മനസിലേക്കോ നുഴഞ്ഞു കയറിയിരുന്നതായി അജയ് ജഡേജ പറഞ്ഞു.
ഒരു ഞെട്ടലിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന വിധം വെച്ച് നോക്കുമ്പോൾ പൃഥ്വി ഷാ വളരെ വ്യത്യസ്തനായ കളിക്കാരനാണെന്ന് കാണാം. ഒരു ഓർഡിനറി കളിക്കാരന് ആയാലും ഏത് ലെവലിൽ കളിക്കുന്നതായാലും ആദ്യത്തെ വർഷം എളുപ്പമായി തോന്നും. എന്നാൽ രണ്ടാം വർഷം എല്ലാവരേയും പിന്നിലാക്കാൻ സാധിച്ചാൽ മറ്റെല്ലാവരേയും പിന്നിലാക്കാൻ ആ താരത്തിന് കഴിയും, ജഡേജ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് പൃഥ്വി ഷാുടെ സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ടത്. ബാറ്റിനും പാഡിനും ഇടയിൽ വന്ന ഗ്യാപ്പിലൂടെ തുടരെ രണ്ട് വട്ടവും പൃഥ്വി വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഗാവസ്കർ ഉൾപ്പെടെയുള്ളവർ പൃഥ്വിക്കെതിരെ തിരിഞ്ഞു. എന്നാൽ ഡൊമസ്റ്റിക് ക്രിക്കറ്റിൽ തുടരെ സെഞ്ചുറികളുമായി പൃഥ്വി തിരിച്ചടിച്ചു. ഐപിഎല്ലിലും തന്റെ ഫോം നിലനിർത്താൻ പൃഥ്വിക്ക് കഴിഞ്ഞു,
ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമം നടത്തിയതായി പൃഥ്വി പറയുന്നു. വിജയ് ഹസാരെയിൽ ഉൾപ്പെടെ ചെറിയ കാര്യങ്ങൾ മെച്ചപ്പെടുത്തിയത് എനിക്ക് വലിയ ഗുണം ചെയ്തു. സ്റ്റാൻസിൽ വരുത്തിയ ചെറിയ മാറ്റം തന്ന സഹായിച്ചതായും പൃഥ്വി പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


