
സൈക്കോ രാജസ്ഥാന്‍! ആദ്യം മുംബൈക്ക് പ്രതീക്ഷ നല്‍കി, പിന്നെ വാതിലടച്ചു
ഇവിടെ മുംബൈക്ക് ആശ നല്‍കിയും പിന്നാലെ അത് തല്ലി കെടുത്തുകയും ചെയ്ത രാജസ്ഥാനെ ട്രോളിയാണ് ആരാധകര്‍ എത്തുന്നത്

ഐപിഎല്‍ പ്ലേഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. 12 പോയിന്റുമായി നില്‍ക്കുന്ന മുംബൈക്ക് മുന്‍പില്‍ ഇനിയും ഒരു മത്സരം ഉണ്ടെങ്കിലും നാലാം സ്ഥാനം കൊല്‍ക്കത്തയ്ക്ക് സ്വന്തം. ഇവിടെ മുംബൈക്ക് ആശ നല്‍കിയും പിന്നാലെ അത് തല്ലി കെടുത്തുകയും ചെയ്ത രാജസ്ഥാനെ ട്രോളിയാണ് ആരാധകര്‍ എത്തുന്നത്.
10 പോയിന്റുമായി നാല് ടീമുകള്‍ നില്‍ക്കുന്ന സമയമാണ് മുംബൈയോട് രാജസ്ഥാന്‍ തോല്‍ക്കുന്നത്. ഇതോടെ രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങുകയും മുംബൈയുടേത് ഉയരുകയും ചെയ്തു. എന്നാല്‍ മുംബൈക്ക് പ്ലേഓഫില്‍ കടക്കണം എങ്കില്‍ കൊല്‍ക്കത്തയെ രാജസ്ഥാന്‍ തോല്‍പ്പിക്കേണ്ടിയിരുന്നു.
#KKRvRR #IPL2021 pic.twitter.com/FUFpHqDuKg
â Wasim Jaffer (@WasimJaffer14) October 7, 2021
മുംബൈയോട് തോറ്റ അതേ നിലയില്‍ കൊല്‍ക്കത്തയോടും രാജസ്ഥാന്‍ പൊട്ടി. ഇതോടെ മുംബൈയുടെ ഐപിഎല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങുന്നുണ്ട്. എന്നാല്‍ അതില്‍ മുംബൈ ജയിച്ചാലും നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ കൊല്‍ക്കത്ത പ്ലേഓഫില്‍ കയറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


